ഛത്തീസ്ഗഢ് : വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചിരുന്ന അദ്ധ്യാപകന്‍ അറസ്റ്റില്‍. 15കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രവീണ്‍ ബന്‍ജാരെ എന്ന 40കാരനായ അദ്ധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെതത്.
കുട്ടിയുടെ ട്യൂഷന്‍ അദ്ധ്യാപകനായ ഇയാള്‍ നാളുകളായി പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയാണ് പ്രവീണ്‍ ട്യൂഷന്‍ എടുത്തിരുന്നത്. പെണ്‍കുട്ടി തനിച്ചുള്ള സമയങ്ങളില്‍ ഇയാള്‍ ലൈംഗികമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് വഴങ്ങിയില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് പ്രവീണ്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അദ്ധ്യാപകന്റെ നിരന്തര പീഡനം സഹിക്കാതെ കുട്ടി സംഭവം തന്റെ മൂത്ത സഹോദരിയെ അറിയിച്ചു. തുടര്‍ന്ന് മൂത്ത സഹോദരി മാതാപിതാക്കളെ ഇക്കാര്യം അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതി ലഭിച്ച് ഉടന്‍ തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Post Your Comments