കവി ഒ.എന്‍.വി കുറുപ്പ് അന്തരിച്ചു. 84 വയസ്സായിരുന്നു. ജ്ഞാനപീഠ പുരസ്‌കാര ജേതാവാണ്. ആറു പതിറ്റാണ്ട് കാലം മലയാള സാഹിത്യ ലോകത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നിരവധി ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
1998-ല്‍ പത്മശ്രീ പുരസ്‌കാരം, 2007-ല്‍ ജ്ഞാനപീഠ പുരസ്‌കാരം 2008-ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവ അദ്ദേഹത്തെ തേടിയെത്തി. 2011ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഭൂമിക്കൊരു ചരമഗീതം, ഉപ്പ്, ഉജ്ജയിനി, കോതമ്പുമണികള്‍ തുടങ്ങി നിരവധി കവിതകള്‍ അദ്ദേഹം രചിച്ചു. ചലച്ചിത്ര ഗാന ശാഖയ്ക്കും അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കി. വൈശാലിയിലെ ഗാനങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് 13 തവണയാണ് അദ്ദേഹത്തിന് ലക്ഷിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ മലയാള വിഭാഗം മേധാവിയായിരുന്നു. സംസ്‌ക്കാരം മറ്റന്നാള്‍ നടക്കും.
Post Your Comments