NewsInternational

പ്രണയദിനത്തില്‍ പ്രിയതമയ്ക്ക് വ്യത്യസ്ത സ്‌നേഹസമ്മാനവുമായി ഒബാമ

ന്യൂയോര്‍ക്ക്:അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഏറ്റവും വലിയ പിന്തുണ ഭാര്യ മിഷേല്‍ ആണെന്ന് അദ്ദേഹം നിരവധി തവണ തുറന്നു പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും വൈറ്റ്ഹൗസിലെ അവസാനത്തെ പ്രണയദിനാഘോഷമാണ് ഈ ഫെബ്രുവരി 14ലേത്. അതുകൊണ്ട് തന്നെ തന്റെ പ്രിയതമയ്ക്കായി ഒബാമ ഒരുക്കിയ സ്‌നേഹസമ്മാനം ഏറെ വ്യത്യസ്തമായിരുന്നു. എലന്‍ ഡിജെനേഴ്‌സ് ഷോ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് മിഷേലിനുവേണ്ടി ഒബാമ പ്രണയ കവിത ആലപിച്ചത്.

ചുവന്ന റോസാപ്പൂക്കളുടെയും ലില്ലിപ്പൂക്കളുടെയും മധ്യത്തില്‍ നിന്ന് മധുരസംഗീതത്തിന്റെ അകമ്പടിയോടെ ഒബാമ തന്റെ പ്രണയസന്ദേശം നല്‍കി, ‘മിഷേല്‍, ഈ പ്രണയദിനത്തില്‍ നിനക്കായി ഏറ്റവും നല്ല വിരുന്നു നല്‍കും. നിനക്കായി ഞാന്‍ സുക്കിനി ബ്രഡ് ഉണ്ടാക്കും. നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട രീതിയില്‍ പാത്രത്തില്‍ പച്ചക്കറികളൊരുക്കി വയ്ക്കും. കാരണം ഞാന്‍ നിന്നെ വളരെയേറെ സ്‌നേഹിക്കുന്നു. നിനക്കറിയാവുന്നതിലും വളരെയധികം ഞാന്‍ നിന്റെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. മിഷേല്‍, പ്രസിഡന്റെന്ന നിലയില്‍ ഞാന്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഞാന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം നിന്നെ തിരഞ്ഞെടുത്തതാണ്. എനിക്കൊപ്പം ഉണ്ടായിരിക്കുന്നതിന് നിനക്ക് നന്ദി. ഞാന്‍ നിന്നെ പ്രണയിക്കുന്നു.

‘റോസാപ്പൂക്കള്‍ക്ക് ചുവപ്പു നിറമാണ്, വയലറ്റ് പൂക്കള്‍ക്ക് വയലറ്റ് നിറവും. നീ രാജ്യത്തിന്റെ പ്രസിഡന്റാണ്, ഞാന്‍ നിന്റെ പ്രിയതമയും’ പ്രണയോപഹാരത്തിന് മിഷേലിന്റെ മറുപടി ഇങ്ങനെ. 

shortlink

Post Your Comments


Back to top button