നാദാപുരം: നാദാപുരത്ത് മോഷണം നടത്തിയ രണ്ടുപേരെ നാട്ടുകാർ ചേർന്ന് പിടികൂടി. ഇന്ന് പുലർച്ചെ മൂന്നു മണിക്ക് മണ്ണോത്തുകണ്ടി സുരേഷിന്‍റെ വീട്ടിൽ കവർച്ച നടത്തിയ തമിഴ്നാട് സ്വദേശികളായ സുരേഷ്, രാജേഷ് എന്നിവരാണ് പിടിയിലായത്. കൈ ചെയിനും, വാച്ചും മോഷ്ടിച്ച ഇവർ ഇരുവരും വാഹനത്തിൽ രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് മോഷ്ടാക്കളെ നാട്ടുകാർ ചേർന്ന് നാദാപുരം പോലീസിൽ ഏല്‍പ്പിച്ചു. പ്രദേശത്ത് നടന്ന കവർച്ചകളുടെ അടിസ്ഥാനത്തിൽ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Post Your Comments