ഡല്‍ഹി: ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മുംബൈ കോടതിയില്‍ നടത്തിയ വെളിപ്പെടുത്തല്‍ ഒരു കണിക പോലും വിശ്വസിക്കാനാവില്ലെന്ന് മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷറഫ്. മുംബൈ ആക്രമണത്തിന് പിന്നില്‍ ഐ.എസ്.ഐക്ക് ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ ഒരു കണിക പോലും വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണ ഏജന്‍സികളും പറയാത്തിടത്തോളം കാലം ഇക്കാര്യം വിശ്വസിക്കുന്നില്ല. ഇന്ത്യയുടെ കസ്റ്റഡിയിലായിരിക്കെ ഹെഡ്‌ലിയെക്കൊണ്ട് എന്തു വേണമെങ്കിലും പറയിക്കാന്‍ സാധിക്കുമെന്നും മുഷറഫ് വ്യക്തമാക്കി. ഇന്ത്യ ടുഡെ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തലിനോട് മുഷറഫ് പ്രതികരിച്ചത്. മുബൈ ഭീകരാക്രമണത്തിന് നിര്‍ദ്ദേശിച്ചതും സാമ്പത്തിക സഹായം നല്‍കിയതും ഐ.എസ്.ഐയുടെ ഉദ്യോഗസ്ഥരാണെന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന മുംബൈയിലെ കോടതിയില്‍ ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു.
സഹായം ചെയ്ത ഐ.എസ്.ഐ ഉദ്യോഗസ്ഥരുടെ പേര് സഹിതമാണ് ഹെഡ്‌ലി വെളിപ്പെടുത്തിയത്.
Post Your Comments