കതിഹാര്‍: ബീഹാറിലെ കതിഹാര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള യാത്രക്കിടയില്‍ കാണാതായ പട്ടാള ക്യാപ്റ്റന്‍ ശിഖര്‍ദീപ് യു.പിയിലെ ഫൈസലാബാദ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ഫൈസലാബാദിലെ കോട്ട്‌വാലി സ്‌റ്റേഷനിലുള്ള ശിഖര്‍ദീപുമായി സംസാരിച്ചെന്നും അദ്ദേഹം സുഖമായിരിക്കുന്നെന്നും റെയില്‍വെ പോലീസ് സൂപ്രണ്ട് ജിതേന്ദ്രകുമാര്‍ മിശ്ര പറഞ്ഞു.
ശിഖര്‍ദീപ് സഹോദരിയെ ഫോണില്‍ വിളിച്ച് താന്‍ സുരക്ഷിതനാണെന്ന് അറിയിച്ചതായും മിശ്ര പറഞ്ഞു. ഡല്‍ഹിയിലേക്ക് പോകാനായി കഴിഞ്ഞ ഫെബ്രുവരി ആറിനാണ് ശിഖര്‍ കാതിഹാറില്‍ നിന്ന് മഹാനന്ദ എക്‌സ്പ്രസില്‍ കയറുന്നത്. എന്നാല്‍ പിന്നീട് ഇയാള്‍ ഡല്‍ഹിയില്‍ എത്തിയില്ലെന്ന് വിവരം ലഭിക്കുകയായിരുന്നു. പാട്‌ന ജംഗ്ഷനില്‍ വെച്ച് മഹാനന്ദ എക്‌സ്പ്രസില്‍ നിന്നും വെള്ളം കുടിക്കാന്‍ ഇറങ്ങിയ ശിഖര്‍ദീപിന് ബോധം നഷ്ടപ്പെടുകയായിരുന്നു. ബോധം തെളിഞ്ഞപ്പോള്‍ ഒരു കസേരയില്‍ അജ്ഞാതമായ സ്ഥലത്ത് തന്നെ കെട്ടിയിട്ടിരിക്കുകയായിരുന്നെന്നും ശിഖര്‍ പറയുന്നു. അവിടെ നിന്നും രക്ഷപ്പെട്ട ഇയാള്‍ കാമാക്യ എക്‌സ്പ്രസില്‍ കയറി എന്നുമാണ് ശിഖര്‍ദീപ് പറയുന്നത്.
എന്നാല്‍ എവിടെ നിന്നാണ് ട്രെയിനില്‍ കയറിയതെന്നും എവിടെയാണ് ഇറങ്ങിയതെന്നും ശിഖര്‍ വ്യക്തമാക്കിയില്ലെന്ന് റെയില്‍വേ പോലീസ് സൂപ്രണ്ട് പറഞ്ഞു.
Post Your Comments