NewsIndia

ബി.ജെ.പി എന്നുമുതലാണ് ഭീകരരെ വിശ്വസിക്കാന്‍ തുടങ്ങിയതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍

ന്യൂഡല്‍ഹി: ബി.ജെ.പി എന്നുമുതലാണ് ഭീകരരെ വിശ്വസിക്കാന്‍ തുടങ്ങിയതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇസ്രത് ജഹാന്‍, ലക്ഷ്‌കറെ തോയിബയുടെ ചാവേര്‍ ആയിരുന്നുവെന്ന ഡേവിഡ് ഹെഡ്‌ലിയുടെ മൊഴിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്കും അവരുടെ നേതാക്കള്‍ക്കും ഭീകരില്‍ വിശ്വാസം വരുകയും അവര്‍ പറയുന്നത് സത്യമാണെന്ന് സമ്മതിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ ഭീകരനെന്ന് വിളിക്കുന്ന ഹെഡ്‌ലി പറയുന്നത് സത്യമാണെന്ന് ബി.ജെ.പി പറയുന്നുവെന്നും ഇനി മസൂദ് അസഹറും സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയും പറയുന്നതൊക്കെ വിശ്വസിക്കേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു.
ഇസ്രത് ജഹാന്‍ അടക്കമുള്ളവര്‍ ലക്ഷ്‌കറെ തോയിബ ചാവേറുകളായിരുന്നുവെന്ന ഡേവിഡ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍ രാജ്യത്തിന് ഗുണകരമാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button