ന്യൂഡല്‍ഹി : പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ച് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനത്തിലും ഇന്ത്യയ്‌ക്കെതിരായ എതിരെ മുദ്രാവാക്യം വിളിച്ചവരുടെ കൂട്ടത്തിലും മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവ് ഡി.രാജായുടെ മകളും.
ഡി.രാജായുടെ മകള്‍ പങ്കെടുത്ത ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ തെളിവുമായി ബി.ജെ.പി എം.പി മഹേഷ് ഗിരി രംഗത്ത്. മഹേഷ് ഗിരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ‘ഭാരതം തുലയുന്നത് വരെ ഞങ്ങള്‍ പോരാടും’ എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ മുഴക്കിയ എഐഎസ്എഫ് നേതാവിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
സാംസ്‌കാരിക പരിപാടി എന്ന് പറഞ്ഞ് ആദ്യം അനുമതി വാങ്ങിയ സംഘം പിന്നീട് മറ്റു വിദ്യാര്‍ഥികള്‍ അഫ്‌സല്‍ ഗുരുവിന്റെ ചരമ വാര്ഷികത്തിനു വേണ്ടിയാണ് പരിപാടി എന്ന് പരാതി നല്‍കിയപ്പോള്‍ അധികൃതര്‍ പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെ വെല്ലുവിളിച്ചായിരുന്നു പ്രകടനവും ഇന്ത്യ വിരുദ്ധ മുദ്രാവാക്യവും.
Post Your Comments