India

ജെ എൻ യുവിലെ ദേശ വിരുദ്ധ പ്രകടനം . ബിരുദങ്ങൾ തിരിച്ചു നൽകാനൊരുങ്ങി മുൻ സൈനീക ഉദ്യോഗസ്ഥർ

ന്യൂഡൽഹി: ജെഎൻയുവിലെ ദേശ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് ഇതേ സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ മുൻ സൈനീക ഉദ്യോഗസ്ഥർ തങ്ങളുടെ ബിരുദം തിരികെ നല്കാൻ തുടങ്ങുന്നു.ദേശ വിരുദ്ധ പ്രവർത്തനങ്ങളുടെ ആസ്ഥാനമായി ജെ എൻ യു മാറിയെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അവർ അറിയിച്ചു. നാഷണൽ ഡിഫൻസ് അക്കാഡമി 54-ആം കോഴ്സിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
പ്ലസ്‌ 2 വിദ്യാഭ്യാസത്തിനു ശേഷം നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നവരാണ് ഈ ഉദ്യോഗസ്ഥർ. ഇവര ബിരുദം എടുത്തത്‌ ജെ എൻ യു വിൽ നിന്നാണ്. അഫ്സൽ ഗുരു വിനെ അനുകൂലിച്ച് സർവ്വകാലാശാല ക്യാമ്പസിൽ വിദ്യാർഥികൾ പാക് അനുകൂല മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തിയതിനെ തുടർന്ന് ഇപ്പോഴും സംഘർഷം നില നിൽക്കുകയാണ്.

shortlink

Post Your Comments


Back to top button