സുജാത ഭാസ്കര്‍
ഇന്ത്യ നശിക്കട്ടെ, പാക്കിസ്ഥാൻ സിന്ദാബാദ്, കാശ്മീരിന് സ്വാതന്ത്ര്യം വേണം, കേരളത്തിനും വേണം സ്വാതന്ത്ര്യം ” ഈ മുദ്രാവാക്യത്തിനെ അനുകൂലിക്കുന്നവർ ഇന്ത്യയിൽ ജീവിക്കാൻ അർഹരാണോ?? സാംസ്കാരിക നായകന്മാർ എന്താണ് ഇതിൽ പ്രതികരിക്കാത്തത്?
” അഫ്സൽഗുരു, നിങ്ങള്‍ ഞങ്ങൾക്കായി പൊരുതി.നിങ്ങൾ ചെയ്ത പോരാട്ടം ഞങ്ങള്‍ തുടരും,ഓരോ വീട്ടില്‍നിന്നും വീണ്ടും ആയിരം അഫ്സൽ ഗുരു മാർ വരും. ഇന്ത്യയുടെ നാശം വരെയും ഞങ്ങള്‍ സമരം തുടരും, ഇന്ത്യ നശിക്കട്ടെ, പാക്കിസ്ഥാൻ സിന്ദാബാദ്, കാശ്മീരിന് സ്വാതന്ത്ര്യം വേണം, കേരളത്തിനും വേണം സ്വാതന്ത്ര്യം ” ഈ മുദ്രാവാക്യത്തിനെ അനുകൂലിക്കുന്നവർ ഇന്ത്യയിൽ ജീവിക്കാൻ അർഹരാണോ?? ഇവർക്ക് വേണ്ടി സംസാരിക്കുന്ന നേതാക്കൾ ശിക്ഷാർഹരല്ലേ? ഇതാണോ ഫ്രീഡം സ്പീച്ച്? ദേശ ദ്രോഹികളെ ഞങ്ങളുടെ നികുതിപ്പണത്തിൽ പഠിപ്പിച്ച് വളർത്തണോ? രാജ്യത്തിനെതിരേ പറയുകയും പ്രവര്‍ത്തിക്കുകയുംചെയ്യൂന്നത് രാജ്യദ്രോഹം തന്നെയാണ് .അവര്‍ ശിക്ഷിക്കപ്പെടണം. എന്താണ് ഇങ്ങനെസംഭവിക്കുന്നതെന്നുകൂടിഅന്വേഷിക്കേണ്ടതും. മേലിൽ നമ്മുടെ രാജ്യത്തുള്ളവര്‍ രാജ്യത്തിനെതിരേ പറയുകയും പ്രവര്‍ത്തിക്കുകയുംചെയ്യൂന്നത് രാജ്യദ്രോഹം തന്നെയാണ് .അവര്‍ ശിക്കിക്കപ്പെടണം. എന്താണ് ഇങ്ങനെസംഭവിക്കുന്നതെന്നുകൂടിഅന്വേഷിക്കേണ്ടതും. മേലില്‍ നമ്മുടെ രാജ്യത്തുള്ളവരിൽ നിന്ന് ഇതുണ്ടാകാത്തവിധം പരിഹാര മാര്‍ഗ്ഗം ചെയ്യണം.
ലോകത്തിലെ ഏറ്റവും മികച്ച 200 സർവകലാശാലകളിൽ ഈ ജെ എൻ യു ഇല്ല . ഭാരതത്തിലെ മറ്റ് സർവകലാശാലകളിൽ 26 വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ ആണെങ്കിൽ ജെ എൻ യു വിൽ അത് 15:1 ആണ് . ഒരു വിദ്യാർഥിക്ക് വേണ്ടി സർക്കാർ 3 ലക്ഷം രൂപ മുടക്കുന്നു . ഒരു വർഷം ഏതാണ്ട് 350 കോടി രൂപയാണ് സർക്കാർ ജെ എൻ യു വിന് വേണ്ടി ചെലവാക്കുന്നത്. ഇത്രയും സൌകര്യങ്ങൾ അനുഭവിച്ചു രാജ്യത്തിനെതിരെ എന്തുകൊണ്ട് ഇവർ പ്രവര്‍ത്തിക്കുന്നുവെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. പാകിസ്താൻ ഭീകരാൻ ഹാഫിസ് സയ്യിദ് ജെ എൻ യു വിലെ കുട്ടികളെ അഭിനന്ദിച്ചും പിന്തുണ അറിയിച്ചും സന്ദേശം ട്വീറ്റ് ചെയ്തതായി ഇന്നലെ വാർത്തകൾ കണ്ടിരുന്നു. പാകിസ്താൻ ഭീകര ശക്ഷികൾ ജെ,എൻ.യു വിൽ ഉണ്ടോ എന്നും രാജ്യത്തിനകത്തു ആഭ്യന്തര യുദ്ധം ചെയ്യാൻ നടക്കുന്ന മാവോയിസ്റ്റുകളുടെ സാന്നിധ്യം ഇവിടെ ഉണ്ടോയെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.
സുപ്രീം കോടതി തന്നെ ഇന്നലെ അറസ്റ്റിലായ വിദ്യാർഥികളോട് ചോദിച്ച ചോദ്യം ശ്രദ്ധേയമാണ്. നിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കുന്നത് സന്തോഷമല്ലേ എന്ന്. അതെ ഇവിടുത്തെ ആനുകൂല്യങ്ങൾ എല്ലാം പറ്റി ജീവിക്കുന്നവർ ക്ക് അസഹിശുത. ഇവര്‍ക്കൊക്കെ കൊടുക്കുന്ന അതെ ആനുകൂല്യം തെരുവിലലയുന്ന പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് കൊടുത്താൽ ഇന്ത്യ രക്ഷപെടും.1)”കശ്മീർ കി ആസാദി തക്ക് ജങ്ങ് ലടേഗി” ( ഇതിന്റെ അർഥം വിഘടനവാദം, കുറ്റകരം ) 2)”പാകിസ്ഥാൻ സിന്ദാബാദ് ,ഭാരത് കി ബർബാദി ” ഇത് രാജ്യദ്രോഹം ആണെന്ന് പ്രത്യേകം പഠിപ്പിക്കേണ്ട കാര്യമില്ല.3)”കാശ്മീർ കി ആസാദി, കേരൾ കി ആസാദി ” കേരളത്തിന് എന്തിൽ നിന്നാണ് മോചനം വേണ്ടത്, കാശ്മീരി പണ്ടിട്ടുകളെ അവരുടെ സ്വത്തും വീടും കരസ്ഥമാക്കി അവിടുന്ന് ഓടിച്ചപ്പോൾ ഇന്ത്യക്കാരെന്നവകാശപ്പെടുന്ന ഈ വിപ്ലവ വീര്യങ്ങൾ എവിടെയായിരുന്നു?മകൻ ചത്താലും സാരമില്ല മരുമകളുടെ കണ്ണീർ കണ്ടാൽ മതി എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റു പാർട്ടി നേതാക്കൾ രാജ്യദ്രോഹത്തിനെ എന്തിനാണ് കണ്ണടച്ച് സപ്പോര്ട്ട് ചെയ്യുന്നത്. ജെ.എന്‍.യുവിൽ നടക്കുന്ന സമരത്തെ പാക്കിസ്ഥാൻ സഹോദരൻമാർ പിന്തുണക്കണമെന്ന് ഹാഫീസ് സെയ്ദ് ട്വിറ്ററിൽ സന്ദേശമയക്കുന്നു; അപ്പോ ഇന്ത്യയിലെ നേതാവ് യെച്ചൂരിക്കും,നമ്മുടെ ശത്രുരാജ്യമായ പാക്കിസ്ഥാനിലെ തീവ്രവാദി നേതാവ് ഹാഫീസ് സെയ്ദിനും തത്വത്തിൽ ഒരേ സ്വരംഅല്ലെ??
രാജ്യദ്രോഹവും വിധ്വംസക പ്രവർത്തനങ്ങളും നടത്തുന്നവർ ആരായാലും ശിക്ഷിക്കപ്പെടണം എതിർക്കപ്പെടണം.. ഇന്ത്യയിൽ ഇപ്പോഴുള്ള സ്വാതന്ത്ര്യം പോരാത്തവർ ഇന്ത്യ വിടുന്നതല്ലേ ഇന്ത്യക്ക് നല്ലത്?ഇവിടെ സാംസ്കാരിക നായകന്മാരോ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളോ ആരും ഇതിനെതിരെ പ്രതികരിച്ചു കണ്ടില്ലെന്നത് അത്ഭുതമുളവാക്കുന്നു.ഭയമുളവാക്കുന്നു.. ഇന്ത്യ എങ്ങോട്ട്?.
Post Your Comments