India

ബീഹാർ ബി.ജെ.പി ഉപാധ്യക്ഷന്‍ വിശ്വേശ്വർ ഓജ വെടിയേറ്റു മരിച്ചു

ബിജ്നോർ: ബീഹാർ ബിജെപി ഉപാധ്യക്ഷൻ വിശേശ്വാർ ഓജ വെടിയേറ്റ്‌ മരിച്ചു. ഒരു വിവാഹപാർട്ടിയിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു സംഭവം. മറ്റൊരു ബി.ജെ.പി നേതാവ്വായ കേദാർ സിംഗ് ഇന്ന് രാവിലെ ചാപ്ര ജില്ലയിൽ കൊല്ലപ്പെട്ടിരുന്നു. എതിര്‍ക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന ലാലുവിന്റെ ജംഗിൾ രാജിന്റെ അവസാന ഇരയാണ് വിശ്വേശ്വർ ഓജ എന്ന് ബി.ജെ.പി ആരോപിക്കുന്നു. കടത്തിക്കൊണ്ടു പോകലും കൊലപാതകങ്ങളും ഇപ്പോൾ ബീഹാറിൽ സ്ഥിര സംഭവമായി മാറിക്കൊണ്ടിരിക്കുന്നു.എത്രയും വേഗം കേന്ദ്രം ഇടപെടണമെന്നും ബി.ജെ.പി ബീഹാർ സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button