India

വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്ന ജോഡികളെ ഉപദ്രവിക്കരുതെന്ന് ശിവസേന.

ദില്ലി: വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നവർക്കെതിരെ എല്ലാ തവണയും രംഗത്തുവരുന്ന ശിവസേന ഇത്തവണ കമിതാക്കൾക്ക് സംരക്ഷകരാകുകയാണ്. പ്രണയദിനം ആഘോഷിക്കുന്ന കമിതാക്കളെ ഉപദ്രവിക്കരുതെന്നാണ് ശിവസേനയുടെയും ബജ്‌റംഗ് ദൾ സംഘടനയുടെയും നിർദ്ദേശം. വാലന്റൈന്സ് ഡേ ആഘോഷിക്കുന്നതിൽ നിന്ന് കമിതാക്കൾ ഒഴിഞ്ഞു നില്ക്കണമെന്ന് ആശാറാം ബാപ്പുവിന്റെ നേതൃത്വത്തിലുള്ള സംഘടന ആവശ്യപ്പെടുകയും ആ ദിവസം മാതാപിതാക്കളെ ആദരിക്കാൻ ഉപയോഗിക്കണമെന്നും ദില്ലിയിൽ ഉടനീളം പോസ്റർ അടിച്ചിട്ടുണ്ട്.
കമിതാക്കളെ ഉപദ്രവിക്കുന്നവർക്കെതിരെ പ്രതികരിക്കാനാണ് ശിവസേന പറഞ്ഞിരിക്കുന്നത്.ശിവസേന പ്രവർത്തകർക്ക് കർശന നിർദ്ദേശവും നല്‍കിയിട്ടുണ്ട്. ശിവസേന എന്നും പാശ്ചാത്യ സംസ്‌കാരത്തിന് എതിരായിട്ടാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ , കമിതാക്കളെ ഉപദ്രവിക്കുന്നതിനോട് യോജിക്കാനാവില്ലെന്നാണ് പറയുന്നത്. പൊതുവഴിയില്‍ പ്രണയം പങ്കിടുന്ന കമിതാക്കൾ മൃഗതുല്യരാണ്. അവരെ തടഞ്ഞു കൊണ്ട് പ്രയോജനമില്ലെന്നാണ് ബജ്‌റംഗ് ദൾ പ്രവർത്തകർ പറയുന്നത്

shortlink

Post Your Comments


Back to top button