നോയിഡ: മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ടിത ടാക്സി സർവ്വീസായ യുബറിനെതിരെ വീണ്ടും ആരോപണം. യുബർ ഡ്രൈവർ യാത്രക്കാരന്റെ ലാപ്പ്ടോപ്പ് അടിച്ചുമാറ്റിയെന്നാണ് പരാതി. ഹിമാന്‍ഷു കൗശിക് എന്ന യാത്രക്കാരന്റെ ലാപ്പ്ടോപ്പാണ് നഷ്ടപ്പെട്ടത്. നോയിഡയിലെ സെക്ടർ 77ൽ നിന്ന് സെക്ടർ 18ലേക്കുള്ള യാത്രാമധ്യേയാണ് ലാപ്പ്ടോപ്പ് നഷ്ടമായത്.
യാത്രക്കിടെ എ ടി എമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇറങ്ങി തിരിച്ചുവന്നപ്പോഴേക്കും ഡ്രൈവർ കാറുമായി സ്ഥലം വിട്ടിരുന്നു. തുടർന്ന് ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ ഫോൺ എടുത്തില്ല. യുബറിന്റെ ട്വിറ്റർ പേജില്‍ പരാതി രേഖപ്പെടുത്തിയെങ്കിലും പ്രതികരണമുണ്ടായില്ലെന്നും ഹിമാൻഷു പറഞ്ഞു.
Post Your Comments