മലപ്പുറം: മതത്തിന്റെ പേരില്‍ തല്ലിയും കൊന്നും കഴിയുന്നവര്‍ കൊണ്ടോട്ടിക്കാരെ കണ്ടുപഠിക്കണം. ക്ഷേത്ര മേല്‍ക്കൂരയ്ക്ക് ചെമ്പ് പൂശാനുള്ള മുഴുവന്‍ ചിലവും ഏറ്റെടുത്ത പ്രവാസിയും കൊണ്ടോട്ടി സ്വദേശിയുമായ സുലൈമാന്‍ ഹാജി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് .
നാനൂറ് വര്‍ഷത്തെ പഴക്കമുള്ള കൊണ്ടോട്ടിയിലെ മുതുവള്ളൂര്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രം നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഇയാള്‍ ഈ ദൗത്യം ഏറ്റെടുത്തത്. നാശോന്മുഖമായ ക്ഷേത്രം നവീകരിക്കാന്‍ ക്ഷേത്ര കമ്മറ്റി തീരുമാനമെടുത്തപ്പോള്‍ ജാതി മത വ്യത്യാസമില്ലാതെ ഒരു നാടു മുഴുവന്‍ ഒന്നു ചേരുകയായിരുന്നു.
സൗദി അറേബ്യയില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നടത്തിവരികയാണ് സുലൈമാന്‍ ഹാജി. അതോടൊപ്പം ക്ഷേത്ര നവീകരണത്തിന് തുടക്കം കുറിച്ച് നടന്ന പൂജകള്‍ക്ക് സൗജന്യമായി പന്തലൊരുക്കി നല്‍കിയതും മുസ്ലീം സുഹൃത്തുക്കളാണെന്ന് ക്ഷേത്ര കമ്മറ്റി അംഗങ്ങള്‍ പറയുന്നു.
Post Your Comments