India

സോളാര്‍ കേസ് : ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി : സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. മലയാളി സംഘടനയായ നവോദയയാണ് ഹര്‍ജി നല്‍കിയത്.

ഡല്‍ഹിയില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നവോദയം ഭാരവാഹികള്‍ ജനുവരി 28 നാണ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഡല്‍ഹി പോലീസ് അന്വേഷണം നടത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നവോദയം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഡല്‍ഹി പോലീസിനോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വിവിധ സംസ്ഥാനങ്ങളിലായി നടന്ന തട്ടിപ്പ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button