തിരുവനന്തപുരം : ഇന്നല്ലെങ്കില്‍ നാളെ കേരളം ബിജെപി ഭരിക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വിമോചനയാത്രയുടെ സമാപനത്തോടനുബന്ധിച്ച് പൂജപ്പുര ഗ്രൗണ്ടില്‍ നടത്തിയ ബഹുജനറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മാര്‍ത്ഥതയില്ലാത്ത രാഷ്ട്രീയനാടകമാണ് കോണ്‍ഗ്രസും സി.പിഎമ്മും നടത്തുന്നത്. ഇവിടെ തമ്മില്‍ തല്ലുന്ന അവര്‍ ബംഗാളില്‍ മോതിരം മാറുന്നു. ഈ തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിയണം. കുമ്മനത്തിന്റെ വിമോചനയാത്ര സഫലമാണ്. രണ്ടുമുന്നണികളില്‍ നിന്ന് വിമോചനം നേടി അഴിമതി വിമുക്ത ഭരണം ഇവിടെ വരും. അതിന്റെ സൂചനയാണ് തിരുവനന്തപുരം കോര്പറേഷന് തിരഞ്ഞെടുപ്പ് ഫലമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
മണ്‍സൂണ്‍ ആദ്യമെത്തുന്നത് കേരളത്തില്‍ പക്ഷെ ഇവിടത്തുകാര്‍ക്ക് തിന്നണമെങ്കില് അയല്‍സംസ്ഥാനം കനിയണം, സാക്ഷരതയില്‍ മുന്നില്‍ കേരളം എന്നാല്‍ ജോലി വേണമെങ്കില്‍ വിദേശത്ത് പോകണം, വൈദ്യുതി ഉദ്പാദനം അധികമിവിടെ പക്ഷെ വ്യവസായങ്ങള്‍ വരുന്നില്ല. ഇടതുവലതുമുന്നണികള് നട്ടുവളര്‍ത്തുന്ന വ്യവസായം അഴിമതി മാത്രം. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇവര്‍ പരസ്പരം കുറ്റപ്പെടുത്തുന്നത് അഴിമതി പറഞ്ഞാണ്. എന്നാല്‍ ആ വാക്പോരില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പേരില്ലെന്നത് ശ്രദ്ധിക്കണം. അഴിമതിയില്‍ നിന്ന് മുക്തമായ വികസനം കൊണ്ടുവരുന്ന ഭരണം ബിജെപിക്ക് മാത്രമേ നല്കാന് കഴിയുകയുളളുവെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
ബിജെപിയുടെ നയം വര്‍ഗീയമല്ല, എല്ലാ പച്ചക്കറിയും ചേര്‍ത്ത് മലയാളിയുണ്ടാക്കുന്ന രുചിയേറിയ അവിയല്‍ പോലെ എല്ലാ മതങ്ങളിലേയും മനുഷ്യര്‍ ചേരുമ്പോള്‍ വികസനമുണ്ടാകുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്. എന്നാല്‍ അഴിമതിരഹിതവും സുതാര്യവുമായ ഭരണ സംവിധാനമുളള സംസ്ഥാനങ്ങള്‍ക്ക് മാത്രമേ കേന്ദ്രസഹായം കിട്ടുകയുളളുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Post Your Comments