India

കേരളത്തിലെ റെയില്‍വെ വികസനം വേഗത്തിലാക്കുമെന്ന് റെയില്‍വെ മന്ത്രി

തിരുനന്തപുരം: കേരളവുമായി സഹകരിച്ച് റെയില്‍വെ തുടങ്ങിയ പുതിയ കമ്പനി, കേരളത്തിന്റെ വികസനം വേഗത്തിലാക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു. കേരളത്തിന്റെ ചിരകാല സ്വപ്‌നങ്ങളായ കഞ്ചിക്കോട് കോച്ച് ഫാക്ടറി, ശബരി റെയില്‍, സബര്‍ബന്‍ ട്രെയിന്‍ തുടങ്ങിയ പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുതിയ കമ്പനിയുടെ കീഴില്‍ വേഗത്തില്‍ നടക്കുമെന്നും സുരേഷ് പ്രഭു അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ റെയില്‍വെ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് റണ്ണിങ്ങ് ഓഫീസ്, പുതിയ പാര്‍ക്കിങ്ങ് സംവിധാനം, മറ്റ് നവീകരണങ്ങള്‍ എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. കൊല്ലത്ത് രണ്ടാം പ്രവേശന കവാടത്തിന്റെ ശിലാസ്ഥാപനം വീഡിയോ കോണ്‍ഫറന്‍സിങ്ങ് മുഖേനയാണ് നടത്തിയത്. എറണാകുളത്തെ പുതിയ സസ്യഭോജനശാല, നവീകരിച്ച സിഗ്നല്‍ സംവിധാനം, പാലക്കാട്-പൊള്ളാച്ചി റെയില്‍പ്പാത എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മുന്‍ റെയില്‍വെ മന്ത്രി ഒ. രാജഗോപാല്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button