India

തിരഞ്ഞെടുപ്പു കഴിയും വരെ തമ്മിലടി നിർത്താൻ നേതാക്കളോടു രാഹുൽ

ഇന്നത്തെ മലയാള മനോരമ ദിനപ്പത്രത്തിന്റെ ഒന്നാം പേജിൽ വൻ പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്ന വാർത്തയുടെ തലക്കെട്ട് ഇങ്ങനെയാണ് “തിരഞ്ഞെടുപ്പു കഴിയും വരെ തമ്മിലടി നിർത്താൻ നേതാക്കളോടു രാഹുൽ ” . ശ്രീ.രാഹുൽ ഗാന്ധി കേരളത്തിലെ കോൺസ് നേതാക്കൻമാർക്ക് നൽകിയ ആഹ്വാനമാണത്രേ ഇത്!. മലയാള മനോരമ ദിനപ്പത്രം കോൺസിന്റെ അനൗദ്യോഗിക മുഖപത്രമായി മാറിക്കഴിഞ്ഞ സാഹചര്യത്തിൽ കോൺഗ്രസിനെയും അതിന്റെ നേതാവിനെയും കുറിച്ചുള്ള വാർത്ത തെറ്റാവാൻ ഇടയില്ല.

അങ്ങനെ വരുമ്പോൾ നേതാവിന്റെ ആഹ്വാനത്തിന്റെ പൊരുളെന്താണ്? സ്വന്തംപാര്‍ട്ടിയിലെ
 നേതാക്കൻമാർക്കിടയിലുള്ള തമ്മിലടി നിർത്തണമെന്ന് പറയാൻ ശ്രീ.രാഹുൽ ഗാന്ധിക്ക് തീർച്ചയായും അവകാശമുണ്ട് . ഒരർത്ഥത്തിൽ അതവരുടെ പാര്‍ട്ടി കാര്യമാണ്. എന്നാൽ “തിരഞ്ഞെടുപ്പ് കഴിയും വരെ ” തമ്മിലടി നിർത്താനാണ് നേതാവിന്റെ ആഹ്വാനം. ഇത് പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള കാപട്യമല്ലാതെ മറ്റെന്താണ്. ?

അഴിമതിയുടെയും മറ്റു ജീർണതകളുടെയും ദുർഗന്ധം പേറി നിൽക്കുന്ന കോൺഗ്രസിൽ പരസ്യമായ തമ്മിലടിയും രൂക്ഷമായിരിക്കുകയാണ്. ഹൈക്കമാണ്ടിന് ” ആരോ ” അയച്ച കത്തുൾപ്പെടെ ഇക്കാര്യം വ്യകതമാക്കുന്നുണ്ട്. “ആദർശധീരൻമാർ ” പോയ സ്ഥലം കാശിയാണോയെന്ന് സംശയമുള്ളത് കെ.പി.സി.സി വക്താവിനു തന്നെയാണ്. ഐ എൻ ടി യു സി യുടെ അധ്യക്ഷന്റെ അഭിപ്രായങ്ങളും പരസ്യമായിരുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ വരാൻ പോകുന്ന ജനവിധിയുടെ ആഘാതം കോൺഗ്രസിനെ ഒട്ടൊന്നുമല്ല അലട്ടുന്നത്. സ്വാഭാവികമായും ഈ സമയത്ത് തമ്മിലടിയെങ്കിലും ഒന്നു നിർത്താൻ ആരായാലും പറഞ്ഞു പോകും. പക്ഷെ അതു “തിരഞ്ഞെടുപ്പു കഴിയും വരെ ” മതിയെന്നു പറഞ്ഞത് കഷ്ടമായിപ്പോയി.!

പറഞ്ഞതുപോലെ വെണ്ടക്ക നിരത്തിയ മനോരമയും ചെയ്തത് ക്രൂരത തന്നെ. ചുമ്മാ ഒരു രസത്തിനു വേണ്ടിയെങ്കിലും സ്ഥിരമായി തമ്മിലടി നിർത്തണമെന്ന് ആഹ്വാനം ചെയ്യാൻ രാഹുൽ ഗാന്ധിയെ മനോരമക്ക് ഉപദേശിക്കാമായിരുന്നു. !!.

ഏതായാലും ആഹ്വാനം കേട്ടും വാർത്ത വായിച്ചും നേതാക്കൻമാർ തമ്മിലടി നിർത്തുമെന്ന് പ്രത്യാശിക്കാം. ഇതു വരെ പരസ്യമായി പറഞ്ഞു നടന്ന ചീഞ്ഞഴുകിയ ഭരണ നേട്ടങ്ങളുടെ മുകളിൽ കൈകോർത്ത് നിൽക്കുമായിരിക്കാം. വീണ്ടും ഞങ്ങളെത്തന്നെ ജയിപ്പിക്കണമെന്ന് ജനങ്ങളോടഭ്യർത്ഥിച്ചേക്കാം. പണമെണ്ണാൻ വാങ്ങിയ യന്ത്രത്തിന് പണിയില്ലാതാവരുതല്ലോ

shortlink

Related Articles

Post Your Comments

Related Articles


Back to top button