കണ്ണൂര്‍ : കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തലശേരി സെഷന്‍സ് കോടതിയില്‍ എത്തി കീഴടങ്ങി. ജയരാജനെ കോടതി ഒരു മാസത്തേക്ക് ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കേസില്‍ യുഎപിഎ വകുപ്പ് ചുമത്തിയിരിക്കുന്നതിനാലാണ് റിമാന്‍ഡ് കാലാവധി ഒരു മാസമായത്. ജയരാജനെ കസ്റ്റഡിയില്‍ വാങ്ങാന്‍ സിബിഐ ഇന്നു തന്നെ അപേക്ഷ നല്‍കിയേക്കും.
രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ആംബുലന്‍സില്‍ കോടതിയില്‍ എത്തിയാണ് അദ്ദേഹം കീഴടങ്ങിയത്. ഹൈക്കോടതി കൂടി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലായിരുന്നു കീഴടങ്ങല്‍. പി.ജയരാജനൊപ്പം എം.വി.ജയരാജന്‍, കെ.കെ.രാഗേഷ് തുടങ്ങി കണ്ണൂര്‍ ജില്ലയിലെ നിരവധി നേതാക്കളും കോടതിയില്‍ എത്തിയിരുന്നു.
സിപിഎം മ്മിന്റെ ശക്തികേന്ദ്രങ്ങളിൽ അക്രമങ്ങൾ നടക്കുന്നുവെന്നു വരുത്തി തീർത്ത്.സിപിഎം മ്മിനെ ഭീകര പാർട്ടിയായി വരുത്തി തീർക്കുകയാണ് ലക്‌ഷ്യം.ഇത് RSS ഗൂഡാലോചനയാണെന്നും മുഖ്യമന്ത്രി RSS -BJP ഗൂഢാലോചന ക്ക് കൂട്ട് നില്ക്കുന്നു. മാധ്യമാസുഹൃതുക്കൾ സിപിഎം മ്മിനെയും തന്നെയും പിന്തുണച്ചെന്നും ജയരാജൻ പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വം അമിത് ഷായ്ക്ക് അയച്ച കത്ത് മാതൃ ഭൂമി ചാനൽ പുറത്തു വിട്ടെന്നും ജയരാജൻ പറഞ്ഞു.
പി ജയരാജനെതിരെ UAPA നിയമം ആണ് ചുമത്തിയിരിക്കുന്നത്.യുഎപിഎ പ്രകാരം മുൻകൂർ ജാമ്യത്തിനു വിലക്കുള്ളതിനാൽ ജസ്റ്റിസ് കെ.ടി. ശങ്കരൻ, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജയരാജന്റെ അപ്പീൽ തള്ളുകയും ചെയ്തിരുന്നു.നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും രാഷ്ട്രീയക്കാര്ക്കോ ഉദ്യോഗസ്ഥർക്കോ സ്ഥാനമാനങ്ങൾ വെച്ച് ഇളവു ചെയ്യാനാവില്ലെന്നും ഇന്നലെ കോടതി പറഞ്ഞിരുന്നു.
മനോജ് വധത്തിന്റെ ആസൂത്രകനും ബുദ്ധികേന്ദ്രവും മുഖ്യകണ്ണിയും ജയരാജൻ ആണെന്നു സിബിഐ ആരോപിച്ചിരുന്നു.കൊല നടത്താനും ബോംബ് പൊട്ടിച്ചു ജനങ്ങളിൽ ഭീതി പരത്താനുമുള്ള ഗൂഢാലോചനയിൽ ജയരാജന്റെ പങ്കിനു തെളിവുണ്ടെന്ന സിബിഐയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു
Post Your Comments