തിരുവനന്തപുരം : കെ.എം മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ ഇന്ന് അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടും മുന്‍പ് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബജറ്റ് അവതരണത്തോട് പ്രതിപക്ഷം സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം മാറി നില്‍ക്കരുതെന്നും ജനാധിപത്യത്തില്‍ പ്രതിഷേധത്തിന് ഒരു പരിധിയുണ്ട്. ജനപ്രിയമാണോ ജനദ്രോഹമാണോ ബജറ്റെന്ന് കാത്തിരുന്നു കാണണം. അതു തീരുമാനിക്കേണ്ടത് ജനങ്ങളാണ്. പ്രതിപക്ഷത്തിന്റെ ബഹിഷ്‌ക്കരണം ജനങ്ങളില്‍ നിന്ന് അകലുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments