NewsIndia

കാണാതായ സ്‌നാപ്ഡീല്‍ ജീവനക്കാരിയെ കണ്ടെത്തി

ന്യൂഡല്‍ഹി: ഗസിയാബാദില്‍ നിന്നും ബുധനാഴ്ച കാണാതായ സ്‌നാപ്ഡീല്‍ ജീവനക്കാരി ദീപ്തി സര്‍ന വീട്ടിലേക്ക് ഫോണ്‍ വിളിച്ചു. ഗസിയാബാദിലെ വൈശാലിയിലേക്ക് ഓട്ടോറിക്ഷ വിളിച്ചശേഷം ദീപ്തിയെ കാണാതാകുകയായിരുന്നു. പുലര്‍ച്ചയോടെയാണ് ദീപ്തി വീട്ടിലേക്ക് ഫോണ്‍ വിളിച്ച് താന്‍ സുരക്ഷിതയാണെന്ന് അറിയിച്ചത്. ദീപ്തിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യവിവരം. ഓട്ടോഡ്രൈവര്‍ തന്നെ വഴിതെറ്റിച്ചുകൊണ്ടുപോവുകയാണെന്നു ദീപ്തി എസ്എംഎസ് അയച്ചിരുന്നു. തുടര്‍ന്ന് സ്‌നാപ്ഡീല്‍ തന്നെയാണ് ദീപ്തിയെ കാണാതായ വിവരം ട്വീറ്റിലൂടെ അറിയിച്ചതും പൊലീസില്‍ പരാതി നല്‍കിയതും. പാനിപ്പത്തിലെത്തി തന്നെ കൂട്ടിക്കൊണ്ടു പോകാന്‍ വീട്ടില്‍ വിളിച്ച് ദീപ്തി പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. ദുരൂഹതയെന്തെങ്കിലും ഉണ്ടോ എന്നു പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button