2016 ഏപ്രില്‍ മുതല്‍ നാലു മാസത്തേക്കുള്ള വോട്ട്ഓണ്‍ അക്കൗണ്ടും മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്തു വച്ചു.
11:54
മുഖ്യമന്ത്രി ബജറ്റ് അവതരണം പൂര്‍ത്തിയാക്കി.
വികസനം വൈകിപ്പിക്കുന്നത് ഇനിയും പൊറുക്കാന്‍ കഴിയില്ല മുഖ്യമന്ത്രി. വികസനത്തില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നവര്‍ക്കു കാലം മാപ്പുനല്‍കില്ല മുഖ്യമന്ത്രി. വികസനത്തില്‍ രാഷ്ട്രീയ കാഴ്ചപ്പാടില്ല മുഖ്യമന്ത്രി
11:51
വാണിജ്യ നികുതി വകുപ്പ് പുനഃസംഘടിപ്പിക്കും.
11:45
പ്ലാസ്റ്റിക് ബോട്ടിലുകളിലെ ശീതള പാനീയങ്ങള്‍ക്ക് 5 ശതമാനം സര്‍ചാര്‍ജ്.
11:45
തുണി സഞ്ചിയെന്ന വ്യാജേന നോണ്‍പോളി പ്ലാസ്റ്റിക് വ്യാപകമാകുന്നുണ്ട്. ഇവയ്ക്ക് 20 ശതമാനം നികുതി ഏര്‍പ്പെടുത്തും.
11:43
ആഢംബര നികുതി നിര്‍ണയത്തിലെ അവ്യക്തത നീക്കും.
11:41
ജീവന്‍രക്ഷാ മരുന്നുകള്‍ക്കു നികുതി ഇളവ്. കൈത്തറി ഉത്പാദ സഹകരണ സംഘങ്ങള്‍ക്കുള്ള വാറ്റ് നികുതി തുക തിരിച്ചു നല്‍കും. പച്ചക്കറികളുടെ ക്ലീനിങ് ലിക്വിഡിനു നികുതി ഇളവ്. ബ്രെയിലി പ്രിന്ററുകള്‍ക്കു വില കുറയും. അന്ധര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കു വില കുറയും. കോണ്‍ക്രീറ്റ് കട്ടിളകള്‍ക്കു വില കുറയും. ദ്രവീകൃത പ്രകൃതി വാതക ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് എല്‍എന്‍ജി നികുതി ഇളവ് ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കും. കാര്‍ഷിക ആദായ നികുതി ഒഴിവാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്‌കരണം, ജൈവവള നിര്‍മാണം, തെരുവു നായ നിയന്ത്രണം, ശ്മശാനം, ചെറുകിട പദ്ധതികള്‍ തുടങ്ങിയവയ്ക്കായി 500 കോടി
11:35
ഇപ്പോള്‍ ഒരു രൂപയ്ക്കു നല്‍കുന്ന അരിയാണ് ഇനി സൗജന്യമായി നല്‍കുക. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് റേഷന്‍ കടകള്‍വഴി സൗജന്യമായി അരി. കോടതികളുടെ നവീകരണത്തിനും മാതൃകാ കോടതികള്‍ സ്ഥാപിക്കുന്നതിനും 2.2 കോടി രൂപ വകയിരുത്തി. ജഡ്ജിമാര്‍ക്ക് ക്വാട്ടേഴ്‌സ് നിര്‍മിക്കാന്‍ 12 കോടി വകയിരുത്തുന്നു. കോട്ടയത്ത് കോര്‍ട്ട് കോംപ്ലക്‌സിന് 5 കോടി. കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്റ്റുഡന്റ്‌സ് പൊലീസ് പദ്ധിക്കായി ഡയറക്ടറേറ്റ് സ്ഥാപിക്കും.
11:32
ജനമൈത്രി പദ്ധതി 38 പൊലീസ് സ്റ്റേഷനുകളില്‍ക്കൂടി വ്യാപിപ്പിക്കും. ലോട്ടറി വകുപ്പിന്റെ നവീകരണത്തിന് 100 കോടി അനുവദിക്കുന്നു. ലോട്ടറി വില്‍പ്പന 10 മടങ്ങ് വര്‍ധനവാണുണ്ടായിരിക്കുന്നത്.
11:28
റവന്യൂ ഓഫിസുകളെ സ്മാര്‍ട്ട് ഓഫിസുകളാക്കി മാറ്റുന്നതിനായി വില്ലേജ് ഓഫീസുകളുടെ വികസനത്തിന് ആറു കോടി.
11:27
മലബാര്‍ മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി പിഎസ്‌സി കോഴിക്കോട് മേഖലാ ഓഫിസില്‍ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം തുടങ്ങും.
11:26
ഡയാലിസിസ് രോഗികള്‍ക്കു പ്രത്യേക പദ്ധതി. ചാരിറ്റബിള്‍ ഡയാലിസിസ് സെന്ററുകളെ പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടി മാറ്റിവയ്ക്കുന്നു.
11:22
വാര്‍ധക്യകാല പെന്‍ഷന്‍ 1000 രൂപയില്‍നിന്ന് 1500 രൂപയാക്കി വര്‍ധിപ്പിച്ചു.
11:21
അഞ്ചു വര്‍ഷത്തിലേറെയായി ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് വിധവാ പെന്‍ഷന്‍.
11:17
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ആശ്വാസ നടപടികള്‍ക്ക് 10 കോടി നീക്കിവയ്ക്കുന്നു.
11:16
സ്റ്റേറ്റ് സ്‌പോണ്‍സേഡ് പരിപാടിയായ ആശാ കിരണം പദ്ധതിക്ക് 32 കോടി നീക്കിവയ്ക്കുന്നു.
11:15
വനിതാ വികസന കോര്‍പ്പറേഷന് 7.65 കോടിയും സ്ത്രീ ശാക്തീകരണത്തിന് 12.5 കോടിയും നീക്കിവച്ചു.
11:14
സാമൂഹ്യ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തുന്നതിന് വലിയ ശ്രദ്ധ നല്‍കും. ഈ മേഖലയ്ക്ക് 553.52 കോടി.മുന്നാക്ക വിഭാഗ ക്ഷേമത്തിനായി കേരള സംസ്ഥാന മുന്നാക്ക വികസന കോര്‍പ്പറേഷന് 35 കോടി.
11:13
പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് 6.75 കോടിയുടെ പദ്ധതി. തൊഴിലും വരുമാനവും നഷ്ടപ്പെട്ട ബീഡി തൊഴിലാളികള്‍ക്കായി പ്രത്യേക പദ്ധതി.
11:07
സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി 175 കോടി രൂപ നീക്കിവയ്ക്കുന്നു.
11:05
കണ്ണൂര്‍ നഗര നവീകരണ പദ്ധതിക്ക് 10 കോടി. നഗര വികസന പദ്ധതികള്‍ക്ക് 694 കോടി രൂപ മാറ്റിവയ്ക്കുന്നു. വാടക കെട്ടിടങ്ങളിലെ കമ്മിഷന്‍ ഓഫിസുകള്‍ മാറ്റി ഒറ്റ കെട്ടിട സമുച്ചയം പണിയും. ഭരണാനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിക്കായി 25 കോടി മാറ്റിവയ്ക്കുന്നു.
11:03
പുതുതായി രൂപീകരിച്ച താലൂക്കുകളില്‍ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മിക്കാന്‍ 25 കോടി നീക്കിവയ്ക്കുന്നു. തൃത്താലയില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് രണ്ടു കോടി.
കേരള പൊലീസ് ഭവന നിര്‍മാണ കോര്‍പ്പറേഷന് 11 കോടി.
11:01
പെട്രോള്‍, ഡീസല്‍ സെസ്സില്‍നിന്നു ലഭിക്കുന്ന തുകയില്‍നിന്നു ലക്ഷം വീട് പദ്ധതി പ്രകാരമുള്ള വീടുകള്‍ പുനരുദ്ധരിക്കും. മലപ്പുറത്ത് പുതിയ ജലസേചന പദ്ധതി. ഇതിനായി അഞ്ചു കോടി.
10:59
കുടിവെള്ള പദ്ധതിക്കുള്ള ജപ്പാന്‍ സഹായം അവസാനിച്ചു. ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് ഒറ്റത്തവണ ധനസഹായമായി 150 കോടി രൂപ പ്രത്യേകമായി വകയിരുത്തുന്നു.
10:58
2021 ഓടെ പൈപ്പ് വഴി കുടിവെള്ളം സാര്‍വത്രികമായി ലഭ്യമാക്കുന്നതിനും നഗരങ്ങളില്‍ 24 മണിക്കൂറും ജലലഭ്യത ഉറപ്പുവരുത്തുന്നതിനും പദ്ധതി.
10:57
എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അലോപ്പതി, ആയുര്‍വേദ, ഹോമിയോ ചികിത്സാ സംവിധാനങ്ങളുള്ള ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റും.
10:56
ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ ശക്തിപ്പെടുത്തുന്നതിന് 2.5 കോടി.
10:55
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും.
10:53
ഹരിപ്പാട് നഴ്‌സിങ് കോളജ് തുടങ്ങും. മൃതസഞ്ജീവനി പദ്ധതിക്കു രണ്ടു കോടി. കൊച്ചി ക്യാന്‍സര്‍ ആശുപത്രിക്ക് 20 കോടി നീക്കിവച്ചു.
10:50
മഞ്ചേരി മെഡിക്കല്‍ കോളജിലെ ജനറല്‍ ആശുപത്രി മാറ്റിസ്ഥാപിക്കും. പാല ജനറല്‍ ആശുപത്രിയില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനു തുക അനുവദിക്കും.
10:47
ഇടുക്കി, മലപ്പുറം, കാസര്‍കോഡ്, വയനാട് ജില്ലകളില്‍ സിന്തറ്റിക് ട്രാക്കുകള്‍. കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ആന്വിറ്റി സ്‌കീമില്‍ സ്റ്റേഡിയം. ആലപ്പുഴയിലും പത്തനംതിട്ടയിലും മുനിസിപ്പല്‍ സ്റ്റേഡിയം.
10:47
പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയം നവീകരിക്കും. ദേശീയ ഗെയിംസ് പദ്ധതികള്‍ സംരക്ഷിക്കുന്നതിന് ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് തയാറാക്കിയ പദ്ധതി പ്രകാരം ഏഴു ജില്ലകളില്‍ പുതിയ സ്റ്റേഡിയങ്ങള്‍. ഹജ്ജ് കമ്മിറ്റികള്‍ക്കു ഗ്രാന്റ് വര്‍ധിപ്പിച്ചു.
ശിവഗിരിയില്‍ ശ്രീനാരായണ മ്യൂസിയം സ്ഥാപിക്കും. മലപ്പുറത്ത് പൈതൃക മ്യൂസിയത്തിന് ഒരു കോടി. തിരുവനന്തപുരം മൃഗശാലയ്ക്ക് 18.35 കോടി
10:41
സാംസ്‌കാരിക വകുപ്പന് 91.22 കോടി അനുവദിക്കും. ചലച്ചിത്ര വികസന കോര്‍പ്പറേഷനു നാലു കോടി വകകൊള്ളിച്ചിട്ടുണ്ട്. കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 9.65 കോടി നീക്കിവയ്ക്കുന്നു.
10:40
100 വര്‍ഷം പൂര്‍ത്തിയാക്കിയ എയ്ഡഡ് കോളജുകള്‍ക്ക് ഒരു കോഴ്‌സ് കൂടി അനുവദിക്കും.
10:39
എറണാകുളം മഹാരാജാസ് കോളജ് സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ കോളജാക്കും. ഇതിനായി 3 കോടി രൂപ നീക്കിവയ്ക്കുന്നു.
10:37
വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്കുകളുടെ സഹകരണത്തോടെ ബൃഹത് പദ്ധതി നടപ്പാക്കും. കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് ടോക്കണ്‍ തുക അനുവദിച്ചിട്ടുണ്ട്. കേന്ദ്ര അനുമതി ലഭിച്ചാല്‍ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന പദ്ധതി തുടങ്ങും. ഇതിന് 10 കോടി രൂപ അനുവദിക്കുന്നു.
10:22
ജലഗതാഗത പദ്ധതികള്‍ക്കായി പുതിയ ബോട്ടുകള്‍ വാങ്ങുന്നതിന് 20 കോടി അനുവദിക്കുന്നു. കെഎസ്ആര്‍ടിസിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വര്‍ക്‌ഷോപ്പ്, ഡിപ്പോകള്‍ എന്നിവയുടെ നവീകരണത്തിനും 9 കോടി നീക്കിവയ്ക്കുന്നു. ഇന്ധന ക്ഷമതയുള്ള പുതിയ സിങ്കിള്‍, മള്‍ട്ടി ആക്‌സില്‍ ബസുകള്‍ വാങ്ങുന്നതിനും കൊച്ചിയില്‍ സിഎന്‍ജി ബസുകള്‍ ആരംഭിക്കുന്നതിനും 19.6 കോടി നീക്കിവയ്ക്കുന്നു.
ദേശീയ ജലപാതയ്ക്കു സമാന്തരമായി കേന്ദ്ര സഹായത്തോടെ എലിവേറ്റഡ് ഹൈവേയ്ക്കു സാധ്യതാപഠനം നടത്തും.
10:19
പാലാ ഏറ്റുമാനൂര്‍ ഹൈവേ നാലുവരിയാക്കും.
10:18
കാഞ്ഞിരപ്പള്ളി ബൈപാസ് നിര്‍മാണത്തിനു ഭൂമി ഏറ്റെടുക്കാന്‍ 20 കോടി നീക്കിവയ്ക്കുന്നു.
10:15
സംസ്ഥാന തലസ്ഥാന പുനരുദ്ധാരണ പദ്ധതിയുടെ മാതൃകയില്‍ മറ്റു നഗരങ്ങളും റോഡ് വികസനം നടപ്പാക്കും.
10:13
തിരുവനന്തപുരം പട്ടത്തും പേരൂര്‍ക്കടയിലും അണ്ടര്‍പാസ് നിര്‍മിക്കും. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ മൂന്നാം ഘട്ടം ഈ വര്‍ഷം ആരംഭിക്കും. ഇതിനായി 100 കോടി വകയിരുത്തുന്നു. സംസ്ഥാന ഹൈവേ വികസനത്തിന് 25 കോടി. 600 കി.മി. ഹൈവേ അറ്റകുറ്റപ്പണി ഈ പദ്ധതിയില്‍പ്പെടും. ദേശീയപാതകളെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനത്തിന് 7 കോടി.
10:08
റോഡുകളും പാലങ്ങളും വികസിപ്പിക്കുന്നതിനു മുന്തിയ പ്രാധാന്യം നല്‍കുന്നു. 1206.2 കോടി രൂപ നീക്കിവയ്ക്കുന്നു.
10:06
കപ്പല്‍ ഗതാഗതത്തിനു തുറമുഖങ്ങളുടെ പശ്ചാത്തല വികസനത്തിന് 76.5 കോടി രൂപ. ചെങ്ങന്നൂര്‍ സൈബര്‍ പാര്‍ക്ക് ഈ വര്‍ഷം ആരംഭിക്കും. കേരളത്തിലെ യുവ ബിരുദധാരികള്‍ക്കായി ഇന്‍ക്യുബേഷന്‍സ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ ടെക്‌നോളജി ഇന്നൊവേഷന്‍ സോണിന് 60 കോടി രൂപ വകയിരുത്തുന്നു.
10:03
ടെക്‌നോപാര്‍ക്കിന് 76 കോടി രൂപയും സൈബര്‍ പാര്‍ക്കിന് 25 കോടിയും നീക്കിവയ്ക്കുന്നു. പാലായിലെ ഐഐടി കേരളയ്ക്ക് അഞ്ചു കോടി രൂപയും വകയിരുത്തുന്നു.
9:59
തിരുവനന്തപുരം കാസര്‍കോട് അതിവേഗ റെയില്‍ ഇടനാഴിക്ക് ഡിഎംആര്‍സി സമര്‍പ്പിച്ച ടെംസ് ഓഫ് റഫറന്‍സ് അംഗീകരിച്ചു. ഈ പദ്ധതിക്കായി ടോക്കണ്‍ തുക നീക്കിവയ്ക്കുന്നു. ചേര്‍ത്തലയില്‍ മെഗാ ഫുഡ് പാര്‍ക്ക്. തിരുവനന്തപുരത്ത് ആഗോള ആയുര്‍വേ വില്ലെജ്, വൈത്തിരി പദ്ധതിയുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിന് 15 ലക്ഷം രൂപ നീക്കിവയ്ക്കും.
9:51
ഏലം ഉള്‍പ്പെടെ നാണ്യവിളകള്‍ക്കു വൈദ്യുതി ചാര്‍ജ് ഇളവ്. ഇതുവഴി പ്രതിവര്‍ഷം വേണ്ടിവരുന്ന 30 കോടിയുടെ അധിക ബാധ്യത ഏറ്റെടുക്കാന്‍ കെഎസ്ഇബിക്കു സാമ്പത്തിക സഹായം നല്‍കും.
9:50
ലാഭപ്രഭ സീസണ്‍ 3 നടപ്പാക്കും. ഇതിനായി 150 കോടി ചെലവു പ്രതീക്ഷിക്കുന്നു.
9:49
2022ഓടെ പ്രസരണ ശേഷി 4000 മെഗാവാട്ടായി വര്‍ധിപ്പിക്കണം.
9:48
ഊര്‍ജ ലഭ്യത ഈ സാമ്പത്തിക വര്‍ഷം 21526 യൂണിറ്റായി വര്‍ധിപ്പിച്ചു. ഈ ആവശ്യത്തിലേക്ക് വരുന്ന സാമ്പത്തിക വര്‍ഷം 1622.7 കോടി വകയിരുത്തുന്നു.
9:47
കേരളത്തിലെ 44 നദികളുടെ സംരക്ഷണത്തിനായി കേരള നദീതട അഥോറിറ്റി രൂപീകരിക്കും. സംയോജിത ജല സംരക്ഷണ പരിപാടിക്കായാണിത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു രണ്ടു കോടി വകയിരുത്തുന്നു.
9:46
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ 100 കോടി വകയിരുത്തുന്നു.
ശബരിമല മാസ്റ്റര്‍പ്ലാന്‍ സമയബന്ധിതമായി നടപ്പാക്കും. ഇതിനായി 40 കോടി.
9:43
ശുചിത്വ കേരളം പദ്ധതിക്ക് 26 കോടി. സ്വച്ഛ് ഭാരത് പദ്ധതിക്കുള്ള സംസ്ഥാന വിഹിതമായി 40 കോടി. 100 പഞ്ചായത്തുകളില്‍ ശ്മശാനം സ്ഥാപിക്കും.
9:42
തദ്ദേശ സ്ഥാപനങ്ങള്‍വഴി നടപ്പാക്കുന്ന ഭവന പദ്ധതികള്‍ക്ക് 173 കോടി വകയിരുത്തി. പ്രധാനമന്ത്രി ഗ്രാമീണ്‍ സടക് പദ്ധതിക്ക് 25 കോടി സംസ്ഥാന വിഹിതമായി വകയിരുത്തുന്നു.
9:40
തൊഴിലുറപ്പു പദ്ധതി വിപുലപ്പെടുത്താന്‍ ഗവേഷണവും പഠനവും നടത്താന്‍ 50 ലക്ഷം നീക്കിവയ്ക്കുന്നു. റബര്‍ വിലസ്ഥിരതാ ഫണ്ടിന് 500 കോടി നീക്കിവച്ചു. കഴിഞ്ഞ വര്‍ഷത്തെ 300 കോടിക്കൊപ്പം ഇത്തവണത്തെ 200 കോടി കൂടി ചേര്‍ത്താണിത്.
9:37
ജൈവ വൈവിധ്യ സംരക്ഷണത്തിനായി 43.46 കോടി വകയിരുത്തി. പരിസ്ഥിതി വികസന പരിപാടിക്ക് 3.46 കോടിയും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളുടെ പരിപാലനത്തിന് 10.4 കോടിയും പ്രൊജക്ട് ടൈഗറിനായി 6.5 കോടിയും വകയിരുത്തി.
9:35
ഒരു വീട്ടില്‍ ഒരു അക്വേറിയം പദ്ധതിക്കായി 5 കോടി. വനിതാ മത്സ്യത്തൊഴിലാളികള്‍ക്കായി 2.5 കോടി രൂപ.
9:34
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 184.6 കോടി രൂപ വകയിരുത്തി. ഇതില്‍ 100 കോടി രൂപ വ്യക്തിഗത ഭവന നിര്‍മാണ പദ്ധതിക്കാണ്. മത്സ്യ മേഖലയ്ക്ക് 169.9 കോടി രൂപ. നബാര്‍ഡ് സഹായത്തോടെയുള്ള ഗ്രാമീണ പദ്ധതിക്ക് 29 കോടി നീക്കിവച്ചു.
9.30
24000 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കും.
9.20
പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്നു.
9.15
ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം
9.00
കേരള ബജറ്റ് : അവതരണം ആരംഭിച്ചു
8.48
തിരുവനന്തപുരം : 2016-207 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റ് അവതരണത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭിലെത്തി. ഒന്‍പത് മണിയ്ക്കാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്
29 വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി അവതരിപ്പിക്കുന്ന ആദ്യ ബജറ്റാണിത്. അവസാനമായി ഇ.കെ നായനാരാണ് കേരള മുഖ്യമന്ത്രിയായിരിക്കെ ബജറ്റ് അവതരിപ്പിച്ചത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി അവതരിപ്പിക്കുന്ന ആദ്യബജറ്റാണിത്.
Post Your Comments