മെക്‌സിക്കോസിറ്റി: മെക്സിക്കോയിലെ ജയിലിൽ ഉണ്ടായ സംഘർഷത്തിൽ 49 മരണം. മയക്കുമരുന്ന് മാഫിയകളാണ് പരസ്പരം സംഘർഷം ഉണ്ടാക്കിയത്. വടക്കാൻ മെക്സിക്കോയിലെ ടോപോ ചികോ ജയിലിൽ ആണ് സംഘർഷമുണ്ടായത്. 19 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആളെ തിരിച്ചറിയാൻ കഴിയാത്ത വിധം മൃതദേഹങ്ങൾ കരിഞ്ഞു പോയിരുന്നു. കൊല്ലപ്പെട്ട 40 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാർപ്പാപ്പയുടെ സന്ദർശനം പ്രമാണിച്ച് ഇപ്പോൾ നടന്ന ഈ കലാപം ഗൌരവമായാണ് രാജ്യം കാണുന്നത്.
Post Your Comments