International

വിദ്യാര്‍ത്ഥികളുമായി അശ്ലീല ചാറ്റിംഗ് നടത്തിയ അധ്യാപികയെ പുറത്താക്കി

ഫ്ലോറിഡ● വിദ്യാര്‍ത്ഥികളുമായി അശ്ലീല ചാറ്റിങ്‌ നടത്തി വന്ന അധ്യാപികയെ സ്കൂളില്‍ നിന്നും പുറത്താക്കി. ഫ്ലോറിഡയിലുള്ള അലന്‍ ഡി നീസി ഹൈസ്‌കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപികയാണ് വിദ്യാര്‍ത്ഥികളുമായി അശ്ലീല ചാറ്റിംഗ് നടത്തിയത്. ഡിയോനി യോന്‍സി എന്ന അധ്യാപികയ്ക്കെതിരെയാണ് നടപടി. മൂന്ന്‌ വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ നഗ്ന സെല്‍ഫികള്‍ അയച്ചുകൊടുക്കുകയും കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ വാങ്ങിക്കുകയും ചെയ്‌തതായി സ്‌കൂള്‍ നിയമിച്ച അന്വേഷണ സംഘമാണ്‌ കണ്ടെത്തി. പരാതിയെത്തുടര്‍ന്ന് സസ്‌പെന്റ്‌ ചെയ്യുകയും അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതിനെത്തുടര്‍ന്ന് പുറത്താക്കുകയുമായിരുന്നു. കുട്ടികളുടെ മൊബൈല്‍ ഫോണില്‍ നിന്ന്‌ അശ്ലീല ചാറ്റിംഗിന്റെ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. യോന്‍സിയ്ക്കെതിരെ 15 വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button