ക്രിക്കറ്റ് മത്സരത്തില്‍ ഒരു ടീം അക്കൗണ്ട് പോലും തുറക്കാതെ കൂടാരം കയറി. അതും ഫൈനല്‍ മത്സരത്തില്‍. ഇംഗ്ലീഷ് പ്രാദേശിക ലീഗിലാണ് വെറും 20 പന്തുകള്‍ മാത്രം നേരിട്ട് ഒരു ടീം റണ്ണൊന്നും എടുക്കാതെ കീഴടങ്ങിയത്. ഇംഗ്ലീഷ് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന കെന്റ് റീജണല്‍ മത്സരത്തിലെ കലാശപ്പോരാട്ടത്തിലാണ് സംഭവം.
കാന്റ്‌ബെറിയില്‍ നടന്ന മത്സരത്തില്‍ ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്‌സിറ്റിക്കെതിരെ ബാപ് ചൈല്‍ഡ് ടീമാണ് സംപൂജ്യരായി കൂടാരം കയറിയത്. 121 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടീമിനാണ് ഈ ഗതികേട്. സംഭവം ലോകമാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിട്ടുണ്ട്. ഇന്‍ഡോറായി നടന്ന മത്സരത്തില്‍ ഒരു ടീമിനെ റണ്‍സൊന്നും വഴങ്ങാതെ പുറത്താക്കാന്‍ കഴിയുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് ക്രൈസ്റ്റ് ചര്‍ച്ച് സ്പിന്നര്‍ മൈക്ക് റോസ് പറഞ്ഞു.
Post Your Comments