ഭുവനേശ്വര്‍ : സുഹൃത്തുമായുള്ള വീഡിയോ ചാറ്റിംഗിനിടെ യുവഗവേഷക കഴുത്തില്‍ കുരുക്കിട്ട് ജീവനൊടുക്കി. ഒഡിഷയിലെ ഭുവനേശ്വറിലായിരുന്നു സംഭവം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മിനൈറല്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് ടെക്‌നോളജിയിലെ ഗവേഷക വിദ്യാര്‍ത്ഥിനി സുബ്ബലക്ഷ്മി ആചാര്യയാണ് ജീവനൊടുക്കിയത്.
ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് അറിവായിട്ടില്ല. രണ്ടു വര്‍ഷമായി മാഞ്ചേശ്വറിലെ ഒരു ഫഌറ്റില്‍ ഒറ്റയ്ക്കാണ് സുബ്ബലക്ഷ്മി താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സുബ്ബലക്ഷ്മി നാഗ്പൂരിലുള്ള പുരുഷ സുഹൃത്തിനെ വിളിച്ചത്. വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ മുറിയിലുണ്ടായിരുന്ന തുണിയെടുത്തു കഴുത്തില്‍ കുടുക്കിട്ടു തൂങ്ങുകയായിരുന്നു. ദൃശ്യങ്ങള്‍ കണ്ട് സുഹൃത്ത് ഭുവനേശ്വര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ വീട്ടു വിലാസവും അറിയിച്ചു.
പോലീസ് പെട്ടെന്ന് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് സുബ്ബലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കും മുമ്പു തന്നെ മരിച്ചിരുന്നു. ശരീരം തൂങ്ങി നില്‍ക്കുന്നത് ഷൂട്ട് ചെയ്യാവുന്ന വിധം സ്മാര്‍ട്ട്‌ഫോണ്‍ ഒരുക്കിവെച്ചാണ് സുബ്ബലക്ഷ്മി തൂങ്ങിയതെന്നു പോലീസ് കണ്ടെത്തി
Post Your Comments