India

പ്രധാനമന്ത്രിയുടെ പാസ്പോർട്ട് രേഖകൾ ക്കായി വിവരാവകാശ നിയമ പ്രകാരം ഭാര്യയുടെ അപേക്ഷ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പാസ്പോർട്ട് സംബന്ധിച്ച രേഖകൾക്കായി അദ്ദേഹത്തിന്റെ ഭാര്യ യശോദാ ബെൻ വിവരാവകാശ പ്രകാരം അപേക്ഷ നല്കി. അഹമ്മദാബാദിലെ റീജിയണൽ പാസ്‌പോർട്ട്‌ ഓഫീസിലാണ് യശോദാ ബെൻ അപേക്ഷ സമർപ്പിച്ചത്.

വിദേശത്തുള്ള കുടുംബ സുഹൃത്തുക്കളെ കാണുന്നതിനു വേണ്ടി കഴിഞ്ഞ മാസം യശോദാ ബെൻ പാസ്പോർട്ടിന് അപേക്ഷിച്ചപ്പോൾ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാതെ ഇരുന്നതിനാൽ പാസ്പോർട്ട് ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. തുടർന്നാണ്‌ ഭർത്താവിന്റെ പാസ്പോർട്ടിന്റെ വിവരങ്ങൾ ലഭിക്കാൻ വേണ്ടി അവർ അപേക്ഷ സമർപ്പിച്ചത്. ആദ്യ പാസ്‌പോർട്ടിന്റെയും പുതുക്കിയ പാസ്‌പോർട്ടിന്റെയും ഗുജറാത്ത്‌ മുഖ്യമന്ത്രിയായ ശേഷമുള്ള പാസ്‌പോർട്ടിന്റെയും വിവരങ്ങളാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

മുൻപ് നരേന്ദ്രമോഡിയുടെ സുരക്ഷാ വിവരങ്ങൾ ആവശ്യപ്പെട്ടു നേരത്തെയും യശോദാ ബെൻ വിവരാവകാശ രേഖ പ്രകാരം അപേക്ഷ നൽകിയിരുന്നെങ്കിലും അതെ സുരക്ഷാ കാരണങ്ങൾ പ്രകാരം അത് ലഭിച്ചിരുന്നില്ല.

shortlink

Post Your Comments


Back to top button