കിണറ്റില്‍ നിന്നും കോരിയ വെള്ളത്തിന് തീപിടിക്കുന്നുവെന്ന് കണ്ടെത്തല്‍. വെള്ളത്തിന് ഡീസലിന്റെ ഗന്ധവും. ഇതിനെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ഭീതിയില്‍. കൊട്ടിയം പറക്കുളത്തെ മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് സമീപത്തെ കിണറ്റിലെ വെള്ളമാണ് തീപിടിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് പരിശോധനയ്ക്കായി വെള്ളത്തിന്റെ സാംപിള്‍ അയച്ചിരിക്കുകയാണ്. വെള്ളത്തിന് ഡീസലിന്റെ ഗന്ധം വരുന്നതായി തോന്നിയതോടെ വെള്ളം തടിയില്‍ ഒഴിച്ച് തീപ്പെട്ടി ഉരച്ചു കത്തിച്ചപ്പോള്‍ തടി കത്തുകയായിരുന്നു. ഇതോടെ വെള്ളത്തില്‍ പെട്രോളിന്റെ അംശമുണ്ടെന്ന സംശയം ബലപ്പെട്ടു.
കിണര്‍ ഏറെ നാളായി ഉപയോഗിക്കാതിരിക്കുകയാണ്. കിണറ്റിലെ വെള്ളവുമായി ബന്ധപ്പെട്ട വിവരം ഐഒസി അധികൃതരെയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞായാഴ്ച ഇവിടെ താമസത്തിനായി എത്തിയ അന്യസംസ്ഥാന തൊഴിലാളികളാണ് വെള്ളത്തിന് ഡീസലിന്റെ മണം ഉണ്ടെന്ന് കണ്ടെത്തിയത്. ഉടമയെ വിവരം അറിയിച്ചശേഷം കൂടുതല്‍ പരിശോധനയ്ക്കായി വെള്ളം കലക്കി കോരിയപ്പോള്‍ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
സമീപത്തെ പെട്രോള്‍ പമ്പിലെ ടാങ്കില്‍ വന്ന ചോര്‍ച്ചയാണ് കാരണമെന്ന് ഇവര്‍ ആദ്യം സംശയിക്കുകയും എന്നാല്‍ ചോര്‍ച്ചയില്ലെന്ന് ഉറപ്പാക്കിയതോടെ വെള്ളത്തിന്റെ ഉപയോഗം നിര്‍ത്തുകയുമായിരുന്നു
Post Your Comments