വാലന്റൈന്സ് ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക് ഇസ്ലാമാബാദിൽ വിലക്കേർപ്പെടുത്തി. തീവ്ര ഇസ്ലാം മത വിശ്വാസികളുടെ എതിർപ്പിനെ തുടർന്നാണ് വിലക്ക് കർശനമാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത്തരമൊരു വിലക്ക് രാജ്യത്ത് ഏർപ്പെടുത്തിയത്. രാജ്യത്തെ തീവ്ര മത സംഘടനകളായ ജമായത്ത് ഇസ്ലാമി അടക്കമുള്ള സംഘടനകൾ പതിവായി പ്രണയ ദിനത്തിനെതിരായി പ്രതിഷേധം ഉണ്ടാക്കാറുണ്ട്. മത വിശ്വാസങ്ങൾക്ക് എതിരാണ് പ്രണയ ദിനത്തിന്റെ ആശയങ്ങൾ എന്നതിനാലാണ് സംഘടനകൾ ഈ ദിനത്തിന് എതിർപ്പുമായി എത്തുന്നത്. എന്നാൽ ആദ്യമായാണ് പ്രണയ ദിനത്തിന് വിലക്ക് രാജ്യത്ത് ഏർപ്പെടുത്തൽ ആലോചിക്കുന്നത്. ഫെബ്രുവരി 14 ന് ആണ് പ്രണയ ദിനം.
Post Your Comments