ഷാര്‍ജ; ഷാര്‍ജയിലെ ഫ്‌ളാറ്റുകളില്‍ ബാല്‍ക്കണി വൃത്തിയായി സൂക്ഷിക്കാത്തതിന് മുന്നൂറോളം വീടുകള്‍ക്ക് മുന്‍സിപാലിറ്റി പിഴ ചുമത്തി. ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ടും,ഉപയോഗ ശൂന്യമായ വസ്തുക്കള്‍ സൂക്ഷിച്ചതിനുമാണ് അഞ്ഞൂറ് ദിര്‍ഹം പിഴ ചുമത്തിയത്. നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് പിഴ ഈടാക്കിയതെന്ന് മുന്‍സിപാലിറ്റി അധികൃതര്‍ അറിയിച്ചു. മാത്രമല്ല കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം കുട്ടികളാണ് ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചത്. ഇതിന് സാഹചര്യം ഒരുക്കിയത് ബാല്‍ക്കണിയില്‍ കിടക്കുന്ന ഉപയോഗശൂന്യമായ സോഫകളാണ്. ഇത്തരം സോഫകളില്‍ കുട്ടികള്‍ കയറിനില്‍ക്കുമ്പോള്‍ കാല്‍തെറ്റി താഴേയ്ക്ക് പതിക്കുകയാണ്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ് പിഴ ഏര്‍പ്പെടുത്തിയതെന്നും നഗര പരിപാലന കാര്യാലയ തലവന്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ഹൊസാനി പറഞ്ഞു. ബാല്‍ക്കണി വൃത്തിയായി സൂക്ഷിക്കുന്നതിനു വേണ്ടി നഗരനിവാസികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ ഏര്‍പ്പെടുത്താനും മുന്‍സിപാലിറ്റി അധികൃതര്‍ക്ക് പദ്ധതിയുണ്ട്
Post Your Comments