തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ സര്‍ക്കാരും സി.ബി.ഐയും ഒത്തു കളിക്കുകയാണെന്നും ജയരാജനെതിരെ കേസെടുത്തത് ആര്‍.എസ്.എസിന്റെ നിര്‍ദേശപ്രകാരം ആണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പും പല കൊലപാതക കേസുകളും ഉണ്ടായിട്ടുണ്ടെന്നും അതിലൊന്നും യു.എ.പി.എ ചുമത്തിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു. ആര്‍.എസ്.എസ് കൊലയാളികളെ സംരക്ഷിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. അവര്‍ക്ക് ജാമ്യം കിട്ടാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നു. പാര്‍ട്ടി നേതാക്കളെ ജയിലിലടച്ച് സി.പി.എമ്മിനെ തകര്‍ക്കാമെന്ന് ആര്‍.എസ്.എസ് കരുതേണ്ട. ഇതിനെയെല്ലാം നേരിട്ട്‌കൊണ്ട് കടന്നുവന്ന പാര്‍ട്ടിയാണ് സി.പി.എം. യു.എ.പി.എ ചുമത്തിയാലും ജാമ്യം നിഷേധിക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.
Post Your Comments