പത്തനംതിട്ട: മാര്‍ത്തോമ സഭ വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം വലിയ തിരുമേനിയുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. നവകേരള മാര്‍ച്ചിനിടെയാണ് കോഴഞ്ചേരി മാരാമണ്ണിലുള്ള മാര്‍ത്തോമ റിട്രീറ്റ് സെന്ററില്‍ വച്ച് കൂടിക്കാഴ്ച നടത്തിയത്. വൈകിട്ട് നാല് മണിയോടെയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. തുടര്‍ന്ന് പിണറായി റാന്നിയിലേക്ക് പോയി. കൂടിക്കാഴ്ചയെ കുറിച്ച പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന നേതാവാണ് പിണറായിയെന്നും പാവപ്പെട്ടവരുടെ കാര്യത്തില്‍ രാഷ്ട്രീയം വെടിഞ്ഞ് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ക്രിസോസ്റ്റം വലിയ തിരുമേനി പറഞ്ഞു.
Post Your Comments