India

ഓണ്‍ലൈനിലൂടെ പുസ്തകങ്ങള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ഓണ്‍ലൈനിലൂടെ പുസ്തകങ്ങള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ഗൂഗിള്‍ പ്ലേ മുതലായ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ വില്‍ക്കാനാണ് കേന്ദം ഒരുങ്ങുന്നത്. ഡിജിറ്റല്‍ രൂപത്തിലുള്ള പുസ്തകങ്ങള്‍ വിലകുറച്ച് വില്‍ക്കാനും കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ട്.

വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം ഈ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇകോമേഴ്‌സ് കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. തുടക്കത്തില്‍ ഏജന്‍സികളെ ഏല്‍പിച്ച് പദ്ധതി നടപ്പില്‍ വരുത്താനായിരുന്നു ഒരുക്കമെങ്കിലും പിന്നീട് മന്ത്രാലയം നേരിട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രതിവര്‍ഷ ഇന്ത്യ കോംപെന്റിയം ആയിരിക്കും ഇത്തരത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്ന പുസ്തകം. ഫെബ്രുവരി 18ന് പദ്ധതി തുടങ്ങുമെന്നാണ് സൂചനകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button