തിരുവനന്തപുരം● പെപ്സി കുപ്പിക്കുള്ളില്‍ പാടപോലെ തോന്നിക്കുന്ന അജ്ഞാത വസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു ബാച്ച് പെപ്സിയുടെ വില്പന ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. പാങ്ങോട് സൈനിക കാന്റീനില്‍ നിന്ന് വാങ്ങിയ രണ്ട് ലിറ്റര്‍ പെപ്സിയിലാണ് മുകൾത്തട്ടിൽ പൊങ്ങിക്കിടക്കുന്ന തരത്തിൽ തുണിപോലെയുള്ള വസ്തു കണ്ടെത്തിയത്. ഉടന്‍തന്നെ വാങ്ങിയ ആള്‍ വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കുകയും അസിസ്റ്റന്റ് കമ്മിഷണർ ഡി. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലത്തെത്തി സാംപിൾ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ആ ബാച്ചിലുള്ള പെപ്സിയുടെ വില്പന നിരോധിക്കുകയുമായിരുന്നു.
ഫംഗസ് കണ്ടതിനെത്തുടർന്നാണു നടപടിയെന്നും വിവരം പെപ്സി കമ്പനിയെ അറിയിച്ചിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി അനുപമ അറിയിച്ചു.
Post Your Comments