തിരുവനന്തപുരം : സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച മലയാളി സൈനികന്‍ ലാന്‍സ് നായിക് സുധീഷിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം നല്‍കും. സുധീഷിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനമായി. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.
ഫെബ്രുവരി മൂന്നിനാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാചിനിലെ പാക് അതിര്‍ത്തിയോട് ചേര്‍ന്ന ലെഡാക് മേഖലയിലെ നോര്‍തേണ്‍ ഗ്‌ളേസിയര്‍ സെക്ടറില്‍ സമുദ്രനിരപ്പില്‍ നിന്ന് 19600 അടി ഉയരത്തിലുള്ള സൈനിക ടെന്റിന് മുകളില്‍ വന്‍ ഹിമപാതമുണ്ടായത്. ഉയരത്തില്‍ നിന്നും മഞ്ഞുപാളി സൈനിക ക്യാമ്പിനു മുകളിലേക്ക് വീഴുകയായിരുന്നു
Post Your Comments