International

94കാരിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഹോം നഴ്‌സിന്റെ ദൃശ്യങ്ങള്‍ പുറത്ത്

തൊണ്ണൂറ്റിനാലുകാരിയായ വൃദ്ധയെ ഹോംനഴ്‌സ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബ്രിട്ടണിലാണ് സംഭവം. ഓര്‍മശക്തിയില്ലാത്ത അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയിലാണ് പതിഞ്ഞത്.

വീട്ടില്‍ നിന്ന് അമ്മയുടെയും ഹോംനഴ്‌സിന്റെയും വഴക്ക് ദിവസവും കേള്‍ക്കാമെന്ന് അയല്‍വാസികള്‍ പറഞ്ഞതിനെ തുടര്‍ന്ന് മകള്‍ മറിനോ രഹസ്യമായി സിസിടിവി സ്ഥാപിക്കുകയായിരുന്നു. വെറുതെ ഇരിക്കുന്ന അമ്മയെ ഹോം നഴ്‌സ് ക്രൂരമായി മാര്‍ദ്ദിക്കുന്നതും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ തന്നെയായിരുന്നു വൃദ്ധയെ പരിചരിച്ചിരുന്നത്. ദൃശ്യങ്ങള്‍ കണ്ടതോടെ കുപിതയായ മകള്‍ പോലീസില്‍ പരാതി നല്‍കി. ദൃശ്യങ്ങള്‍ മറനൊ സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ചെയ്തിട്ടുണ്ട്.

 

 

 

shortlink

Post Your Comments


Back to top button