സുജാതാ ഭാസ്‌കര്‍
ഭഗവതീ പ്രസാദ് ഉപാദ്ധ്യായയുടെയും രാമപ്യാരി ദേവിയുടെയും പുത്രനായി 1916 സെപ്‌തംബർ 25 ജനിച്ചു .ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയും ആയിരുന്നു പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ. ദാർശനികൻ, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിലൊക്കെ അദ്ദേഹം അറിയപ്പെട്ടു. എകാത്മാ മാനവദർശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവാണ് ഇദ്ദേഹം. പഠിത്തത്തിൽ പിന്നോക്കമായ സഹപാഠികളെ സഹായിക്കാനായി സീറോഅസോസ്യേഷൻ എന്ന ഒരു സംഘടനയുണ്ടാക്കി. ഇന്റർ മീഡിയറ്റ് പരീക്ഷ പാസായി. പിന്നീട് ബി.എയ്‌ക്കു ചേർന്നു.
ദാർശനികൻ, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിലൊക്കെ അദ്ദേഹം അറിയപ്പെട്ടു. എകാത്മാ മാനവദർശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്വസംഹിതയുടെ ഉപജ്ഞാതാവാണ് ഇദ്ദേഹം. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ഭരിക്കുന്ന പാർട്ടിയുടെ അടിസ്ഥാന ആദർശങ്ങൾ ചിട്ടപ്പെടുത്തിയതിനു പിന്നിൽ ദീന ദയാലിന്റെ അശ്രാന്ത പരിശ്രമവുമുണ്ട് .രണ്ടു ദീന ദയാൽ മാരെ എനിക്ക് തരൂ,ഭാരതത്തിന്റെ ഭൂപടം തന്നെ ഞാൻ മാറ്റിമറിക്കാം എന്നാണ് ദീനദയാൽ ഉപാദ്ധ്യായയുടെ പ്രവര്ത്തനത്തെ പ്രകീര്തിച്ചു ഡോ. ശ്യാമപ്രസാദ് മുഖർജി പറഞ്ഞത്.
പണ്ഡിറ്റ് ദീന ദയാൽ ഉപാദ്ധ്യായയുടെ പ്രധാനലേഖനം ആയിരുന്നു ഏകാത്മക മാനവവാദം.ഭാരതീയ ചിന്താധാരകളുടെ അന്തഃസത്ത ഉൾക്കൊണ്ട് ശ്രീ ദീനദയാൽ ഉപാദ്ധ്യായ അവതരിപ്പിച്ച സാമ്പത്തിക സാമൂഹിക ദർശനമാണ് എകാത്മാ മാനവ ദർശനം.വ്യക്തികൾ മനുഷ്യ ശരീരത്തിലെ കോശങ്ങൾ പോലെയാണ്, അവ കൂടിചേർന്ന് അവയവങ്ങൾ ഉണ്ടാകുന്നത് പോലെ മനുഷ്യർ കൂടിചേർന്ന് സാമാജത്തിൽ വ്യത്യസ്ത വ്യവസ്ഥിതികൾ ഉണ്ടാക്കുന്നു. ഭരണകൂടം,കുടുംബം,കോടതി ഇങ്ങനെ പല വ്യവസ്ഥിതികൾ കൂടിചേർന്ന് രാജ്യം അഥവാ ശരീരം നിർമ്മിക്കപ്പെടുന്നു. എന്നാൽ ഈ ശരീരം എന്തിനുവേണ്ടി പ്രവർത്തിക്കുന്നു? ആ ശരീരം രാജ്യത്തിന്റെ ആത്മബോധത്തിന്റെ ചോദനക്കനുസരിച്ച് പ്രവർത്തിക്കുന്നു. ആ ചോദനയെ ധർമ്മം എന്നും ആ ചോദന സൃഷ്ടിക്കുന്ന ആത്മബോധത്തെ ചിതി എന്നും വിളിക്കുന്നു. പുരാതന ഗ്രീസിനെ സംഹരിച്ചതും ആധുനിക അമേരിക്കയെ നിർമ്മിച്ചതും ഒപ്പം ഭാരതത്തെ ഭാരതം ആക്കി നിലനിർത്തിയതും ആ രാജ്യങ്ങളുടെ ചിതിയാണ്. അങ്ങനെ വരുമ്പോൾ വ്യക്തിയുടെ ചിതിയിൽ നിന്ന് രാഷ്ട്രത്തിന്റെ ചിതിയിലേക്ക് വ്യക്തി മാറുന്നത് പോലെ രാഷ്ട്രങ്ങളുടെ ചിതികൾ കൂടിചേർന്ന് മാനവീകതയുടെ ആത്മബോധവും അവ ചേർന്ന് പ്രപഞ്ചത്തിന്റെ ആത്മബോധവും സൃഷ്ടിക്കപ്പെടുന്നു. ഈ ആത്മബോധത്തെ മാനവീകതയുടെ മുഴുവൻ ആത്മാവ് എന്ന് വിളിക്കാം . ഈ ബോധം ഉൾക്കൊള്ളുന്നവരാണ് ഏകാത്മമാനവർ. ആ ദർശനമാണ് ഏകാത്മതാ മാനവദർശനം.
1967 ഡിസംബറിൽ കോഴിക്കോട്ടെ ദേശീയ സമ്മേളനത്തിൽ പാര്ട്ടി അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത് 41-ആം ദിവസമാണ് അദ്ദേഹം വധിക്കപ്പെട്ടത്. ട്രെയിന യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ലക്നൗവിൽനിന്നും പാട്നയിലേക്ക് രാത്രി ട്രെയിനിൽ യാത്രചെയ്ത അദ്ദേഹത്തിന്റെ മൃതദേഹം ഫെബ്രുവരി 11, 1968 മുഗല്സാരായി റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടു കിട്ടുകയായിരുന്നു. മരണകാരണം ഇന്നും ദുരൂഹമായി തുടരുന്നു.പല എം.പിമാരുടെയും അഭിപ്രായപ്രകാരം അന്നത്തെ കേന്ദ്ര സർക്കാർ മരണത്തെ പറ്റി അന്വേഷിക്കാനായി വൈ.വി. ചന്ദ്രചൂഡന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോർട്ട് പ്രകാരം അത് രാഷ്ട്രീയ കൊലപാതകമല്ല, സാധാരണ ഒരു കുറ്റകൃത്യമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. പക്ഷെ ഇന്നും ദുരൂഹത നീങ്ങാത്ത ഒരു കൊലപതകമായി അത് അവശേഷിക്കുന്നു…
Post Your Comments