മുംബൈയെ വീണ്ടും ബോംബെ ആക്കി ദി ഇന്‍ഡിപെന്‍ഡന്റ് എന്ന യു കെ പത്രം. 1995 ലാണ് അന്ന് വരെ ബോംബെ എന്നാ വിളിപ്പേരുണ്ടായിരുന്ന ഇന്നത്തെ മുംബൈയുടെ പേര് അന്ന് ഭരിച്ചിരുന്ന ശിവസേന മാറ്റിയത്. കൊളോണിയൽ കാലത്ത് ആ പ്രദേശത്തിന് വന്നു ചേർന്ന പേര്ഭാരതത്തിന്റെ രീതികൾക്ക് ചേരില്ലാ എന്ന കാരണം പറഞ്ഞു പേരിനെ ഭാരതീയവത്കരിക്കുകയായിരുന്നു ശിവസേന ചെയ്തത്. അന്ന് മുതൽ മുംബൈ എന്നാ പേരിലാണ് അവിടം അറിയപ്പെട്ടിരുന്നത്. എന്നാൽ മുംബൈ എന്നാ പേര് തീവ്ര ദേശീയതയുടെ പര്യായമാനെന്നും അതിനാൽ ആ പേര് ഉപയോഗിക്കാൻ ആകില്ലെന്നുമാണ് പത്രത്തിന്റെ ഔദ്യോഗിക വിഭാഗം പറയുന്നത്.
ഇന്ത്യയെ പുറം ലോകവുമായി ബന്ധിപ്പിയ്ക്കുന്ന വാതിലുകലായാണ് ഗെറ്റ് വെ ഓഫ് ഇന്ത്യയെ കണക്കാക്കുന്നത്. അത്ര പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ഒരു നഗരത്തിന്റെ പൌരാണികതയെ അലക്കുന്നതിനു ദേശീയതയുടെ ആവശ്യമില്ലെന്ന് ദി ഇന്‍ഡിപെന്‍ഡന്റ് പത്രത്തിന്റെ എഡിറ്ററും ഇന്ത്യൻ വംശജനുമായ അമോൽ രാജൻ അഭിപ്രായപ്പെട്ടു. ഹൈന്ദവ ദേശീയ വാദികൾ വിളിക്കുന്നത് പോലെ തന്നെ ബോംബെയെ വിളിക്കുമ്പോൾ അത് അവരുടെ ആശയത്തെ അംഗീകരിച്ച പോലെ ആകുമെന്നും അമോൽ രാജൻ പറഞ്ഞു.
Post Your Comments