തിരുവനന്തപുരം : സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റ് പരിസരത്ത് ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകളിലെ ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.
സെക്രട്ടറിയേറ്റിലേയ്ക്ക് മന്ത്രിമാര്‍ വരികയും പോവുകയും ചെയ്യുന്ന കന്റോണ്‍മെന്റ് ഗെയിറ്റ് പരിസരത്ത് മുഖ്യമന്ത്രിയും സരിതയും ഒന്നിച്ചുനില്‍ക്കുന്ന ഫ്‌ളെക്‌സ് ബോര്‍ഡ് പ്രതിപക്ഷ അനുകൂല സംഘടന വച്ചു. ഇതുചോദ്യം ചെയ്തു ഭരണപക്ഷ അനുകൂല സംഘടന രംഗത്തെത്തിയതോടെയാണ് ജീവനക്കാര്‍ തമ്മില്‍ അടിപിടിയുണ്ടായത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ബോര്‍ഡുകള്‍ എല്ലാം നീക്കം ചെയ്തു. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഭരണപക്ഷ അനുകൂലികള്‍ കീറിയെറിഞ്ഞു. പോലീസ് സെക്രട്ടറിയേറ്റ് പരിസരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Post Your Comments