ന്യൂഡല്‍ഹി ● ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഊഷ്മള സ്വീകരണം. പ്രോട്ടോക്കോള്‍ നിബന്ധനകള്‍ മാറ്റിവെച്ച് ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീകരിച്ചത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അബുദാബി കിരീടവകാശി ചര്‍ച്ച നടത്തും. മോദിയും സെയ്ദ് അല്‍ നഹ്യാനും തമ്മില്‍ നിരവധി തന്ത്രപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രതിരോധം, സൈനിക സഹകരണം, ഊര്‍ജം, വിവരസാങ്കേതികം, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പതിനാറോളം കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെയ്ക്കും. വെള്ളിയാഴ്ച മുംബൈയിലും അബുദാബി കിരീടാവകാശി സന്ദര്‍ശനം നടത്തും. വ്യവസായ പ്രമുഖരും മന്ത്രിമാരും അടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അനുഗമിക്കുന്നുണ്ട്.
Post Your Comments