KeralaNews

കതിരൂർ മനോജ് വധക്കേസിലെ പ്രധാന ബുദ്ധികേന്ദ്രം ജയരാജനാണെന്നും ജയരാജന്റെ അറസ്റ്റ് അനിവാര്യമാണെന്നും സിബിഐ കോടതിയിൽ

എറണാകുളം : സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ കണ്ണൂരിലെ പല കുറ്റകൃത്യങ്ങളിലും പങ്കാളിയാണെന്ന് സിബിഐ ഹൈക്കോടതിയിൽ പറഞ്ഞു . കതിരൂർ മനോജ് വധക്കേസിലെ പ്രധാന ബുദ്ധികേന്ദ്രം ജയരാജനാണെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു .

പാർട്ടിയെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനാണ് ജയരാജൻ ശ്രമിക്കുന്നത് . ജയരാജന്റെ മുൻ കൂർ ജാമ്യഹർജി തള്ളണമെന്നാവശ്യപ്പെട്ട് സി ബി ഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം . മുന്‍‌കൂര്‍ ജാമ്യം വേണമെന്ന ജയരാജന്‍റെ ആവശ്യം നേരത്തെ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ്‌ ഹൈക്കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button