International

മകളെ ഓണ്‍ലൈനിലൂടെ വില്‍പ്പനയ്ക്ക് വെച്ച മാതാപിതാക്കള്‍ക്ക് 27 വര്‍ഷം തടവ്

വാഷിംഗ്ടണ്‍ : മകളെ ഓണ്‍ലൈനിലൂടെ വില്‍പ്പനയ്ക്ക് വെച്ച മാതാപിതാക്കള്‍ക്ക് 27 വര്‍ഷം തടവ്. ലൈംഗിക ആവശ്യങ്ങള്‍ക്കുള്ള കുട്ടിയെ വില്‍പ്പനയ്ക്കുണ്ട് എന്ന് കാണിച്ചായിരുന്നു മാതാപിതാക്കള്‍ ഓണ്‍ലൈനില്‍ ആറു വയസസ്സുള്ള കുട്ടിയുടെ പരസ്യം നല്‍കിയത്.

പരസ്യം കണ്ട നിരവധി പേര്‍ വീട്ടിലെത്തി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പോലീസിനെ വിവരമറിയിക്കുകയും ഇന്റര്‍നെറ്റില്‍ കണ്ട പരസ്യത്തിന്റെ സഹായത്തോട് കൂടിയും പോലീസ് ദമ്പതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദമ്പതികള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ അടങ്ങുന്ന ടേപ്പുകള്‍ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് 27 വര്‍ഷം തടവാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ പോലീസ് സംരക്ഷണത്തിലാണ്.

shortlink

Post Your Comments


Back to top button