International

60 അടി താഴ്ചയിലേയ്ക്ക് വീണ അറുപതുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു

മാഞ്ചസ്റ്റര്‍ : അറുപതടി താഴ്ചയിലേക്ക് വീണ അറുപതുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. മാഞ്ചസ്റ്ററിലെ ജോണ്‍ ലവിസ് സ്റ്റോറിന്റെ ബാല്‍ക്കണിയില്‍ നിന്ന് കാല്‍വഴുതിയാണ് അറുപതുകാരി താഴേക്ക് വീണത്. താഴെ സ്‌റ്റോറില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഡെമോ ബെഡിലേയ്ക്ക് നേരിട്ട് പതിച്ചതിനാലാണ് ഇവര്‍ക്ക് അത്ഭുതകരമായ രക്ഷപെടല്‍ സാധ്യമായത്.

വീഴ്ചയുടെ ആഘാതത്തില്‍ അരക്കെട്ടിനും നട്ടെല്ലിനും നേരിയ പരുക്കുകളുണ്ട്. എങ്കിലും മരണത്തെ മുഖാമുഖം കണ്ട അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടതിന്റെ അത്ഭുതത്തിലും സന്തോഷത്തിലുമാണ് ഇവര്‍. സംഭവം വാര്‍ത്തയായതോടെ ഷോപ്പിലെത്തുന്ന കസ്റ്റമേഴ്‌സിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടനടി പരിഹാരം ഉണ്ടാക്കുമെന്ന് ജോണ്‍ ലവിസ് സ്‌റ്റോര്‍ അധികൃതര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button