കണ്ണൂര്‍: എം വി ജയരാജനെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയാക്കിയേക്കും. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനു മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ സംസ്ഥാന സമിതി അംഗം എം.വി. ജയരാജനെ ജില്ലാ സെക്രട്ടറിയാക്കാന്‍ സിപിഎം നേതൃത്വം ആലോചന തുടങ്ങിക്കഴിഞ്ഞു. പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാലുടന്‍ ജില്ലാ സെക്രട്ടേറിയറ്റ് ചേരുകയും എം.വി. ജയരാജനു താല്‍ക്കാലിക ചുമതല നല്‍കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മനോജ് വധക്കേസില്‍ പി. ജയരാജനെ സിബിഐ പ്രതിയാക്കിയപ്പോള്‍,സുഖമില്ല എന്ന കാരണത്താല്‍ അദ്ദേഹത്തിന് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു പാര്‍ട്ടി അവധി നല്‍കുകയും എം.വി. ജയരാജനു താല്‍ക്കാലിക ചുമതല നല്‍കുകയും ചെയ്തിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിന്റെതായി പുറത്തുവരുന്ന പ്രസ്താവനകള്‍ ഇപ്പോള്‍ എം.വി. ജയരാജന്റെ പേരിലാണു മാധ്യമങ്ങള്‍ക്കു നല്‍കുന്നത്.
Post Your Comments