ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ വിദേശ നിക്ഷേപത്തില്‍ വര്‍ദ്ധനവ്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ തോതില്‍ 48% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റു ലോക രാജ്യങ്ങളില്‍ എഫ്ഡിഐയില്‍ കുത്തനെ പതനം ഉണ്ടായപ്പോഴാണ് ഈ നേട്ടമെന്ന് വാണിജ്യവ്യവസായ മന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചു.
ഉല്‍പ്പാദന രംഗത്ത് സര്‍ക്കാര്‍ കൈക്കൊണ്ട നയപരമായ വ്യതിയാനങ്ങള്‍ നിക്ഷേപത്തിന്സഹായകമായി. മേക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഭാരതത്തിലെ 25 സുപ്രധാന മേഖലകള്‍ ലോകത്തിനു മുന്നില്‍ വെച്ചു. പ്രതിരോധം, റെയില്‍വേ, നിര്‍മ്മാണ മേഖല തുടങ്ങിയവ തുറന്നു കൊടുത്തു. അടിസ്ഥാന സൗകര്യ വികസന ഫണ്ട് എന്ന ധനമന്ത്രാലയത്തിന്റെ പദ്ധതിയും മറ്റും വഴി കാര്യങ്ങള്‍ വ്യക്തമായി നിര്‍വചിച്ചു. ഈ മേഖലകളില്‍ എഫ്ഡിഐ നടപടിക്രമങ്ങള്‍ ലഘൂകരിച്ചതും നേട്ടമുണ്ടാക്കാന്‍ കാരണമായെന്ന് മന്ത്രി പറഞ്ഞു.
Post Your Comments