ന്യൂഡല്‍ഹി: കശ്മീരിലെ സിയാച്ചിനില്‍ ഹിമപാതത്തില്‍ കാണാതാകുകയും ആറുദിവസത്തിന് ശേഷം മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നും ജീവനോടെ കണ്ടെത്തുകയും ചെയ്ത ലാന്‍ഡ്സ് നായിക് കര്‍ണാടക സ്വദേശി ഹനുമന്തപ്പയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ഹനുമാന്തപ്പ കോമയിലാണെന്നും അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു.
ഹനുമന്തപ്പയുടെ വൃക്കകളുടേയും കരളിന്റേയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. രക്തസമ്മര്‍ദ്ദം ക്രമാതീതമായി താഴ്ന്നിരിക്കുകയാണെന്നും ന്യൂമോണിയ ബാധിച്ചിട്ടുള്ളതായും മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഹനുമന്തപ്പയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
അതേസമയം, ഹനുമന്തപ്പയുടെ ബന്ധുക്കള്‍ കര്‍ണാടകത്തില്‍ നിന്ന് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ എത്തിയെങ്കിലും ഹനുമന്തപ്പയെ കാണാന്‍ കഴിഞ്ഞിട്ടില്ല.
Post Your Comments