Uncategorized

കാമുകനുവേണ്ടി വീഡിയോ ചിത്രീകരിച്ചശേഷം യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്:  കാമുകനുവേണ്ടി വീഡിയോ ചിത്രീകരിച്ചശേഷം യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ ഇരുപത്തിയെട്ടുകാരിയായ എന്‍ജിനീയറിംഗ് കോളേജ് അധ്യാപികയാണ് ആത്മഹത്യ ചെയ്തത്.  ആത്മഹത്യാ ചെയ്യാനുള്ള കാരണം വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തതിനുശേഷമാണ് വീര മാധവി (28)തൂങ്ങി മരിച്ചത്. മാധവിയുടെ മുറിയില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മാധവിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കാമുകനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് പെണ്‍ക്കുട്ടി ഒരു സെല്‍ഫി വീഡിയോ റിക്കോഡ് ചെയ്തിരുന്നു.മാധവിയുടെ മരണവുമായി ബന്ധപ്പെട്ട് പെണ്‍ക്കുട്ടിയുടെ വീട്ടിലെത്തിയ ബന്ധുക്കള്‍ അവരുടെ മൊബൈലില്‍ വീഡിയോ കണ്ടത്. വീഡിയോയില്‍ തന്റെ മരണത്തിനുശേഷം വളകളും സിന്ദൂരവുമായി തന്നെകാണാന്‍ വരണമെന്ന് മാധവി കാമുകനായ ഭാനു തേജയോട് പറയുന്നു.
                                                                                 
ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ ഭാനു തേജയുമായി രണ്ടുവര്‍ഷമായി മാധവി പ്രണയത്തിലായിരുന്നു. കല്യാണം കഴിക്കണമെന്ന് മാധവി ആവശ്യപ്പെട്ടതോടെ ഭാനു മാധവിയെ അവഗണിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button