തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ് യാത്രക്കൂലി കുറച്ചു. മിനിമം ചാർജ് ഏഴിൽ നിന്ന് ആറാക്കിയതിന് പുറമേ എല്ലാ നിരക്കുകളിലും ഒരു രൂപ വീതം കുറയും. സൂപ്പര്‍ ക്ലാസ്, ഫാസ്റ്റ് ബസുകള്‍ക്ക് നിരക്ക് കുറയില്ല. എണ്ണവില കുറഞ്ഞത് കണക്കിലെടുത്താണ് തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്ത്. അതേസമയം, തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള സര്‍ക്കാരിന്റെ ജനപ്രിയ തന്ത്രമാനിതെന്നാണ് സൂചന.
സ്വകാര്യ ബസുകളും നിരക്ക് കുറയ്ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മന്ത്രി സഭാ യോഗത്തിന് ശേഷം ആവശ്യപ്പെട്ടു ഇക്കാര്യം ഗതാഗത മന്ത്രി ബസ് ഉടമകളുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments