India

അഫ്‌സൽ ഗുരുവിനെ പിന്തുണച്ച് ഇന്ത്യ വിരുദ്ധ മുദ്രാവാക്യം, ജെ എൻ യു വിൽ സംഘർഷം

ന്യൂഡൽഹി : പാര്‍ലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട മുഖ്യപ്രതി അഫ്‌സൽ ഗുരുവിനെ അനുകൂലിച്ച് ഡല്‍ഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ ഒരു കൂട്ടം വിദ്യാർഥികൾ നടത്തിയ പ്രകടനം സംഘർഷത്തിൽ കലാശിച്ചു.സംഘം ഇന്ത്യ വിരുദ്ധ മുദ്രാ വാക്യങ്ങൾ ആയിരുന്നു ഉയർത്തിയത്‌. അനുമതി ഇല്ലാതിരുന്നിട്ടും അഫ്‌സൽ ഗുരുവിനെ അനുകൂലിച്ചു നടത്തിയ പരിപാടി യിൽ സംഘർഷം ഉണ്ടായപ്പോൾ കോളേജ് വൈസ് ചാൻസലർ പോലീസിനെ വിളിക്കുകയായിരുന്നു.

അഫ്‌സല്‍ ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയത് ജുഡീഷ്യല്‍ കില്ലിംഗ് ആണെന്ന് ആരോപിച്ച് ക്യാമ്പസില്‍ ഉടനീളം പോസ്റ്ററുകള്‍ പതിക്കുകയും,കശ്മീരിന്റെ സ്വാതന്ത്ര്യത്തെയും തങ്ങള്‍ അനുകൂലിക്കുന്നതായി പോസ്ടരിൽ വ്യക്തമാക്കുകയുംമറ്റുള്ള വിദ്യാര്തികളെ പങ്കു ചേരാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

സാംസ്കാരിക പരിപാടി എന്ന് പറഞ്ഞ് ആദ്യം അനുമതി വാങ്ങിയ സംഘം പിന്നീട് മറ്റു വിദ്യാർഥികൾ അഫ്‌സൽ ഗുരുവിന്റെ ചരമ വാര്ഷികത്തിനു വേണ്ടിയാണ് പരിപാടി എന്ന് പരാതി നൽകിയപ്പോൾ അധികൃതർ പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു.ഇതിനെ വെല്ലുവിളിച്ചായിരുന്നു പ്രകടനവും ഇന്ത്യ വിരുദ്ധ മുദ്രാവാക്യവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button