NewsInternational

ഐഎസ് ഈ വര്‍ഷം അമേരിക്കയില്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടണ്‍:യൂറോപ്പില്‍ കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ ഭീകരാക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഈ വര്‍ഷം അമേരിക്കയിലും ആക്രമണങ്ങള്‍ നടത്തിയേക്കാമെന്ന് യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ഇറാഖ്,സിറിയ എന്നിവിടങ്ങളില്‍ നിന്ന് യൂറോപ്പിലേയ്‌ക്കെത്തുന്ന അഭയാര്‍ത്ഥികളുടെ കൂട്ടത്തില്‍ നുഴഞ്ഞു കയറിയാണ് ഐഎസ് ഭീകരര്‍ ഇപ്പോള്‍ യൂറോപ്പിലേയ്‌ക്കെത്തുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

അമേരിക്കന്‍ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടര്‍ ലെഫ്.ജനറല്‍ വിന്‍സന്റ് സ്റ്റുവര്‍ട്ടാണ് ഐഎസ് ഈ വര്‍ഷം അമേരിക്കയില്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. പാരിസ് ആക്രമണത്തിന് തുടര്‍ച്ചെയെന്നോണം കൂടുതല്‍ യൂറോപ്യന്‍ നഗരങ്ങളിലും ഈ വര്‍ഷം ഐഎസ് ആക്രമണം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു

ലോകത്ത് നാല്‍പ്പതോളം രാജ്യങ്ങളില്‍ തീവ്രവാദ സംഘടനകള്‍ക്ക് ശക്തമായ വേരുകള്‍ ഉണ്ടെന്നും അതില്‍ തന്നെ മൂന്നോളം രാജ്യങ്ങള്‍ തീവ്രവാദ സംഘങ്ങളുടെ നിയന്ത്രണത്തിലാണെന്നും യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജെയിംസ് ക്ലാപ്പര്‍ വ്യക്തമാക്കി.

2012നു ശേഷം 38,200 വിദേശികളാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് സിറിയയിലെത്തി ഐഎസില്‍ ചേര്‍ന്നതെന്നും, ഇതില്‍ ഏഴായിരത്തോളം പേര്‍ യൂറോപ്പില്‍ നിന്നുമാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. ഐഎസുമായി ബന്ധമുള്ള അറുപതിലേറെ പേരാണ് ഇതുവരെ അമേരിക്കയില്‍ അറസ്റ്റിലായിട്ടുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button